Latest News :
Home » » കൈക്കൂലി കേസില്‍ കെ.എസ്.ഇ.ബി. ലൈന്‍മാന് രണ്ടുവര്‍ഷം തടവ്

കൈക്കൂലി കേസില്‍ കെ.എസ്.ഇ.ബി. ലൈന്‍മാന് രണ്ടുവര്‍ഷം തടവ്

Written By Muhimmath News on Tuesday, 27 September 2016 | 12:57

കാസര്‍കോട്: വീടിന് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് ഉപഭോക്താവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ കെ.എസ്.ഇ.ബി. ലൈന്‍മാന് രണ്ടുവര്‍ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ. 

തലശ്ശേരി വിജിലന്‍സ് ആന്റ് സ്‌പെഷ്യല്‍ ജഡ്ജാണ് ബദിയടുക്ക കെ.എസ്.ഇ.ബി. സെക്ഷനിലെ ലൈന്‍മാനായിരുന്ന കുമ്പഡാജെ ഏത്തടുക്കയിലെ അബ്ദുല്‍ഖാദറിനെ (49) ശിക്ഷിച്ചത്. അഴിമതി നിരോധന നിയമപ്രകാരമാണ് വിധി. 

2007 ഫെബ്രുവരി 26ന് ബദിയടുക്കയിലെ ജെയിംസ് ക്രാസ്റ്റയുടെ വീടിന് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് 800 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ഡി.വൈ.എസ്.പി. കെ. ബാലകൃഷ്ണനും സംഘവും അബ്ദുല്‍ഖാദറിനെ പിടിച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved