Latest News :
Home » , , , » മതവിദ്വേഷ പ്രസംഗം നടത്തിയ സലഫി പണ്ഡിതനെതിരെ കേസെടുത്തു; ശംസുദ്ദീന്‍ പാലത്തിനെതിരായ നിയമനടപടി കാസര്‍കോട് എസ്പിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന്

മതവിദ്വേഷ പ്രസംഗം നടത്തിയ സലഫി പണ്ഡിതനെതിരെ കേസെടുത്തു; ശംസുദ്ദീന്‍ പാലത്തിനെതിരായ നിയമനടപടി കാസര്‍കോട് എസ്പിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന്

Written By Muhimmath News on Thursday, 8 September 2016 | 10:41

കാസര്‍കോട്: മതവിദ്വേഷ പ്രസംഗം നടത്തിയ സലഫി പണ്ഡിതനെതിരെ പോലീസ് കേസെടുത്തു. സലഫി പണ്ഡിതന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെയാണ് കേസെടുത്തത്. 

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരമാണ് നടപടി. കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

അമുസ്ലിംങ്ങളോട് ചിരിക്കരുതെന്നും സ്വന്തം സ്ഥാപനത്തില്‍ അന്യമതസ്ഥരെ ജോലിക്ക് നിര്‍ത്തരുതെന്നുമായിരുന്നു ശംസുദ്ദീന്‍ പാലത്തിന്റെ ആഹ്വാനം. പരാതിക്കാരന്‍ നല്‍കിയ രണ്ട് പ്രഭാഷണങ്ങളുടെ ലിങ്കുകള്‍ പോലീസ് പരിശോധിച്ചു. 
പ്രസംഗങ്ങള്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കി കേസിന്റെ തുടര്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

കാസര്‍കോട് ജില്ലാ പ്ലീഡറും മുസ്ലിംലീഗ് നേതാവുമായി അഡ്വ. സി . ശുക്കൂര്‍ ആണ് എസ് പിക്ക് പരാതി നല്‍കിയത്.

ഇതര മതവിശ്വാസികളോട് ഇസ്ലാം മതവിശ്വാസികള്‍ക്കുള്ള സ്‌നേഹവും പരസ്പര ബഹുമാനവും മറ്റു സാമൂഹ്യബന്ധങ്ങളും ഒഴിവാക്കണമെന്നാണ് പ്രസംഗത്തിലെ ആഹ്വാനം. ഇസ്ലാം മതവിശ്വാസികളെ രാജ്യത്തു നിന്നുതന്നെ പലായനം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതാണ് ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗമെന്നും പരാതിയില്‍ പറയുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved