Latest News :
Home » , » കശ്മീരില്‍ സംഘര്‍ഷം തുടരുന്നു; രണ്ട് മരണം

കശ്മീരില്‍ സംഘര്‍ഷം തുടരുന്നു; രണ്ട് മരണം

Written By Muhimmath News on Saturday, 10 September 2016 | 16:27



ശ്രീനഗര്‍: ദക്ഷിണ കശ്മീരില്‍ സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന എറിഞ്ഞ ടിയര്‍ ഗ്യാസ് തലയില്‍കൊണ്ടാണ് ഒരാള്‍ മരിച്ചത്. പെല്ലറ്റ് ഗണ്‍ പ്രയോഗത്തിലായിരുന്നു രണ്ടാമത്തെ മരണം.

ഇതോടെ കശ്മീരില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 75 ആയി. നിരോധനാജ്ഞ നിലനില്‍ക്കുന്ന ഇവിടെ കൂട്ടം കൂടി നില്‍ക്കുന്നത് നിയമവിരുദ്ധമാണ്. ഇത് ലംഘിച്ചവര്‍ക്ക് നേരെയാണ് സേന ടിയര്‍ഗ്യാസ് പ്രയോഗിച്ചത്. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന വധിച്ചതോടെയാണ് കശ്മീരില്‍ കലാപം ഉടലെടുത്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved