Latest News :
Home » , , » കാവേരി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കില്ല: കര്‍ണ്ണാടക നിയമസഭ പ്രമേയം പാസാക്കി

കാവേരി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കില്ല: കര്‍ണ്ണാടക നിയമസഭ പ്രമേയം പാസാക്കി

Written By Muhimmath News on Friday, 23 September 2016 | 21:38

ബംഗളൂരു: കാവേരി നദിയിലെ വെള്ളം കര്‍ണാടകയുടെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുവാന്‍ കര്‍ണാടക നിയമസഭ പ്രമേയം പാസാക്കി. കാവേരി നദീജല തര്‍ക്കക്കേസില്‍ തമിഴ്‌നാടിന് അനുകൂലമായി സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തിലാണ് കര്‍ണാടക നിയമസഭ പ്രത്യേക യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയത്.

കോണ്‍ഗ്രസ് അംഗം സി രവി അവതരിപ്പിച്ച പ്രമേയം സഭ എതിരില്ലാതെയാണ് പാസാക്കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് മുഖ്യ പ്രതിപക്ഷമായ ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ നിലവിലെ വരള്‍ച്ചാ വസ്തുതകള്‍ വിലയിരുത്താതെ വിധി പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ വിധി നടപ്പാക്കാനാവില്ലെന്ന് പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ നേതാക്കള്‍ സംസാരിച്ചു.

അതേസമയം, തമിഴ്‌നാടിന് 6000 ക്യുസെക്‌സ് ജലം നല്കണമെന്ന വ്യാഴാഴ്ച സുപ്രീംകോടതി വിധിക്കെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ്. തമിഴ്‌നാടിന് ഇത്രയും ജലം വിട്ടുനല്കിയാല്‍ ബംഗളൂരു, മൈസൂരു, മാണ്ഡ്യ എന്നിവിടങ്ങളിലെ കുടിവെള്ളവിതരണം മുടങ്ങുമെന്നാണ് കര്‍ണാടകത്തിന്റെ വാദം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved