Latest News :
Home » » അബ്ദുല്ല കൊടിവളപ്പിന് കെ ഇ എ യാത്രയയപ്പ് നല്‍കി

അബ്ദുല്ല കൊടിവളപ്പിന് കെ ഇ എ യാത്രയയപ്പ് നല്‍കി

Written By Muhimmath News on Sunday, 18 September 2016 | 14:36



കുവൈറ്റ് സിറ്റി: നീണ്ട 34 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്ഥിര താമസത്തിനായി നാട്ടിലേക്ക് പോവുന്ന അബ്ദുല്ല കൊടിവളപ്പിന് കാസറഗോഡ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ കുവൈറ്റ് ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

കെ ഇ എ യുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ആദ്യത്തെ വൈസ് പ്രസിടെന്റുമായിരുന്നു അബ്ദുല്ല കൊടിവളപ്പ്. ജനറല്‍ സെക്രട്ടറി സി എച്ച് മുഹമ്മദ് കുഞ്ഞിയുടെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടി കെ ഇ എ ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനില്‍ കള്ളാര്‍ അബ്ദുല്ല കൊടിവളപ്പിന് മെമന്റോ നല്‍കി ആദരിച്ചു.

പേട്രണ്‍ സത്താര്‍ കുന്നില്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ അപ്‌സര മഹ്മൂദ് , വൈസ് ചെയര്‍മാന്‍ സലാം കളനാട്, ട്രഷറര്‍ മുനീര്‍ കുണിയ, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ആറങ്ങാടി, ചീഫ് കോര്‍ഡിനേറ്റര്‍ ഹമീദ് മധുര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മറ്റു യുണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ യാത്രയയപ്പ് യോഗത്തില്‍ സംബന്ധിച്ചു. അബ്ദുല്ല കൊടിവളപ്പ് യാത്രയയപ്പിനു നന്ദി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved