Latest News :
Home » , , » കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു: ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു: ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Written By Muhimmath News on Sunday, 4 September 2016 | 11:13

കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഇന്ന് ബി ജെ പി ഹര്‍ത്താല്‍. തില്ലങ്കേരി സ്വദേശി വിനീഷാ(25)ണ് കൊല്ലപ്പെട്ടത്. ഇടവഴിയില്‍ വെട്ടേറ്റ് വീണ വിനീഷിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരിച്ചിരുന്നു. മണിക്കൂറുകള്‍ക്ക് മുമ്പ് ഇവിടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കാറിന് നേരെ ബോംബേറ് നടന്നിരുന്നു. രാത്രി 7.30 ഓടെയാണ് തില്ലങ്കേരി ടൗണിന് സമീപത്തുള്ള ആലയാട് റോഡിനടുത്തുവെച്ചാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ജിജേഷ്(28) സഞ്ചരിച്ച കാറിനുനേരെ ബോബേറുണ്ടായത്. ഇതില്‍ പരിക്കേറ്റ ജിജേഷിനെ കണ്ണൂര്‍ എകെജി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡി വൈ എഫ് ഐ കുണ്ടേരിഞ്ഞാല്‍ യൂണിറ്റ് വൈസ് പ്രസിഡന്റാണ് ജിജേഷ്.

ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഡി വൈ എഫ് ഐ പ്രവര്‍ത്തകനുനേരെ ബോംബേറുണ്ടായ സ്ഥലത്തിന് അരക്കിലോമീറ്റര്‍ അപ്പുറത്താണ് വിനീഷിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബി ജെ പി ഞായറാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പിപി വാസുവിന്റെയും മാവില പദ്മിനിയുടെയും മകനാണ് മരിച്ച വിനീഷ്. സഹോദരങ്ങള്‍: ബിന്ദു, ബിജു, ബിനിഷ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved