Latest News :
Home » » കൊടിയമ്മ ഹുജ്ജതുല്‍ ഇസ്ലാമിന് പുതിയ സാരഥികള്‍

കൊടിയമ്മ ഹുജ്ജതുല്‍ ഇസ്ലാമിന് പുതിയ സാരഥികള്‍

Written By Muhimmath News on Sunday, 4 September 2016 | 11:07

കൊടിയമ്മ: കൊടിയമ്മ ശിബിലി മസ്ജിദ് ദര്‍സ് വിദ്യാര്‍ത്ഥികളുടെ സാഹിത്യ സമാജമായ ഹുജ്ജത്തുല്‍ ഇസ് ലാമിന് പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

യോഗത്തില്‍ സ്ഥലം മുദരിസ് ഖലീല്‍ ഹിമമി സഖാഫി അധ്യക്ഷത വഹിച്ചു. എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി ഉല്‍ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി അജ്മല്‍ കുടക് (പ്രസിഡന്റ്), ശിഫാറത്ത് ബന്തിയോട് ,ആസിഫ് വിരാജ് പേട്ടെ (വൈസ്.പ്രസിഡന്റ്), നൗഷാദ് ബി കെ (ജനറല്‍ സക്രട്ടറി), മുബാറക് കുടക് ,മുസവ്വിര്‍ കുഞ്ചിലം (ജോ. സെക്രട്ടറി), ഇജ് ലാന്‍ കാഞ്ഞങ്ങാട് (ട്രഷറര്‍). വിവിധ തസ്തികയിലേക്ക് സുഹൈല്‍ കൊണ്ടങ്കേരി, സഫ്വാന്‍ മഞ്ചേശ്വരം, സിദ്ധീഖ് കുട്യാലിക്കണ്ടം, സനൂബ് കൊണ്ടങ്കേരി, മിന്‍ഹാജ് കൊടിയമ്മ, മര്‍ശാദ് കൊടിയമ്മ തുടങ്ങിയവരെ തെരെഞ്ഞെടുത്തു. യോഗത്തില്‍ സുഹൈല്‍ സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved