Latest News :
Home » » കേളുഗുഡ്ഡയിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂം കുത്തിത്തുറന്ന് കവര്‍ച്ച: എട്ട് ലക്ഷം രൂപയുടെ ചെമ്പ് കമ്പികള്‍ കവര്‍ന്നു

കേളുഗുഡ്ഡയിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂം കുത്തിത്തുറന്ന് കവര്‍ച്ച: എട്ട് ലക്ഷം രൂപയുടെ ചെമ്പ് കമ്പികള്‍ കവര്‍ന്നു

Written By Muhimmath News on Saturday, 24 September 2016 | 19:41



കാസര്‍കോട്: കേളുഗുഡെയില്‍ പുതുതമായി നിര്‍മിക്കുന്ന 33 കെ വി സബ് സ്‌റ്റേഷന്റെ കണ്‍ട്രോള്‍ റൂം കുത്തിത്തുറന്ന് എട്ട് ലക്ഷം രൂപയുടെ ചെമ്പ് കമ്പികള്‍ കവര്‍ന്നു. ശനിയാഴ്ച രാവിലെയാണ് കവര്‍ച്ചനടന്ന വിവരം അറിഞ്ഞത്.

കണ്‍ട്രോള്‍ റൂമിലെ 33 കെവി പാനലിലെ ചെമ്പ് കമ്പികളാണ് അഴിച്ചെടുത്ത് കൊണ്ടുപോയത്. മൊത്തം 60 പാനലുകളിലെ ചെമ്പ് കമ്പികളാണ് കൊണ്ടുപോയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.

സബ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ പിറകുഭാഗത്ത് കേബിള്‍ കടന്നുപോകാന്‍ ഉണ്ടാകിയ വഴിയിലൂടെയാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്ന് സംശയിക്കുന്നു. സബ് സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്ന സ്ഥലം മുള്ളുകമ്പികൊണ്ട് കെട്ടിവേര്‍തിരിച്ചതാണ്. ഇത് പൊളിച്ചാണ് കോംപൗണ്ടിന് അകത്തേക്ക് പ്രവേശിച്ചത്. സംഭവത്തില്‍ പി സി സെക്ഷന്‍ സബ് എഞ്ചിനിയറുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved