Latest News :
Home » , » സത്യവാങ്മൂലം നിയമക്കുരുക്ക് ഒഴിവാക്കാന്‍; തെരുവ് നായ്ക്കളെ കൊല്ലുമെന്ന് മന്ത്രി കെ.ടി ജലീല്‍

സത്യവാങ്മൂലം നിയമക്കുരുക്ക് ഒഴിവാക്കാന്‍; തെരുവ് നായ്ക്കളെ കൊല്ലുമെന്ന് മന്ത്രി കെ.ടി ജലീല്‍

Written By Muhimmath News on Sunday, 11 September 2016 | 13:23



തിരുവനന്തപുരം: അക്രമകാരികളായ നായകളെ കൊല്ലുമെന്ന് മന്ത്രി കെടി ജലീല്‍. നിയമക്കുരുക്ക് ഒഴിവാക്കാനാണ് നായകളെ കൊല്ലുമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാതിരുന്നത്. നായകളെ വന്ധ്യംകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.

നേരത്തേയും അക്രമകാരികളായ നായകളെ കൊല്ലുമെന്നാണ് മന്ത്രി പറഞ്ഞിരുന്നത്. പിന്നീട് സുപ്രീംകോടതിയില്‍ തെരുവുനായകള്‍ക്ക് ഡോഗ് പാര്‍ക്ക് സ്ഥാപിച്ച് പുനരധുവസിപ്പിക്കും എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved