Latest News :
Home » » കുണിയ യൂണിറ്റ് മഹ്‌ളറത്തുല്‍ ബദ് രിയ്യ വെള്ളിയാഴ്ച

കുണിയ യൂണിറ്റ് മഹ്‌ളറത്തുല്‍ ബദ് രിയ്യ വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 7 September 2016 | 19:38

കുണിയ: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കുണിയ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസാന്തം നടന്നു വരുന്ന ദിക്ര്‍ ഹല്‍ഖ (മഹ്‌ളറത്തുല്‍ ബദ് രിയ്യ) വെള്ളിയാഴ്ച മഗ് രിബ് നിസ്‌കാരനന്തരം കുണിയ സുന്നി സെന്ററില്‍ നടക്കും.

മഹ്‌ളറത്തുല്‍ ബദ് രിയ്യ സദസ്സിന് എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡന്റ് ബി കെ അഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും. എസ് വൈ എസ് പെരിയ സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ബാഖവി ഉദ്‌ബോദനം നടത്തും. അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ ഹമീദ് മൗലവി, ഷമീര്‍ അമാനി, ഉസ്മാന്‍ നിസാമി, സകരിയ്യ അഹ്‌സനി, മുബശ്ശിര്‍ അഹ്മദ്, ഷാഫി ബി എ, എം ഇബ്രാഹിം ഹാജി, അബ്ദുല്‍ റഷീദ് ഹാജി, അശ്‌റഫ് കെ എ, സ്വാദിഖ് കെ എ തുടങ്ങിയവര്‍ സംബന്ധിക്കും. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് ഇസ്മയില്‍ അസ്ഹര്‍ അല്‍ബുഖാരി കുണിയ നേതൃത്വം നല്‍കും. ദിക്ര്‍ ഹല്‍ഖ, ഖുര്‍ആന്‍ പാരായണം, ഉദ്‌ബോദനം, കൂട്ടുപ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം തബറുക് വിതരണത്തോടെ പരിപാടി സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved