Latest News :
Home » , » കാറില്‍ 1488 കുപ്പി മദ്യം കടത്തിയ കേസ്: യുവാവ് അറസ്റ്റില്‍

കാറില്‍ 1488 കുപ്പി മദ്യം കടത്തിയ കേസ്: യുവാവ് അറസ്റ്റില്‍

Written By Muhimmath News on Friday, 30 September 2016 | 18:28

കാസര്‍കോട്: 1488 കുപ്പി മദ്യം കാറില്‍ കടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മഞ്ചേശ്വരം കടമ്പാര്‍ ചാര്‍ള മജാറിലെ നവീന്‍ കുമാര്‍ ഷെട്ടിയെന്ന നവീനെ(26)യാണ് കാസര്‍കോട് സി.ഐ. സി.എ അബ്ദുല്‍ റഹിം അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ 22ന് രാത്രി റിട്‌സ് കാറില്‍ കടത്തുകയായിരുന്ന 1488 കുപ്പി മദ്യം നെല്ലിക്കുന്ന് ബീച്ച് റോഡില്‍ വെച്ച് കാസര്‍കോട് അഡീഷണല്‍ എസ്.ഐ. വരുണ്‍ ജി. കൃഷ്ണയും സംഘവും പിടിച്ചിരുന്നു. പൊലീസ് പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട പ്രതിയെ ഇന്ന് ഉച്ചയോടെ കറന്തക്കാട്ട് വെച്ചാണ് സി.ഐ.യും സംഘവും അറസ്റ്റ് ചെയ്തത്. പ്രിന്‍സിപ്പല്‍ എസ്.ഐ. രഞ്ജിത് രവീന്ദ്രനും അഡീഷണല്‍ എസ്.ഐ. വരുണ്‍ ജി. കൃഷ്ണയും സി.ഐ.ക്കൊപ്പമുണ്ടായിരുന്നു.

കര്‍ണ്ണാടകയില്‍ നിന്ന് മദ്യമെത്തിച്ച് വിവിധ ഭാഗങ്ങളില്‍ മൊത്ത വില്‍പ്പന നടത്തുകയാണ് നവീന്‍ കുമാറിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. മദ്യം കടത്തിയതിന് ആദൂര്‍ സ്‌റ്റേഷനിലും നവീനെതിരെ കേസ് നിലവിലുണ്ട്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved