Latest News :
Home » , » ചെര്‍ക്കളയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ചെര്‍ക്കളയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

Written By Muhimmath News on Sunday, 18 September 2016 | 19:24


































കാസര്‍കോട്: ചെര്‍ക്കളയില്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 9 വര്‍ഷക്കാലമായി ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസിറക്കി. കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.

2007 ജനുവരി 28ന് രാത്രി ചെര്‍ക്കള പാടി റോഡ് കോലാച്ചിയടുക്കത്തെ ഭര്‍തൃമതിയായ ജാനകി (35)യാണ് കൊല്ലപ്പെട്ടത്. ഒരു ക്വാര്‍ട്ടേഴ്‌സിന്റെ മതിലിനു സമീപം നഗ്‌നമായ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വിദഗ്ദ്ധപോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്നു തെളിഞ്ഞത്. ലൈംഗിക ബന്ധത്തിനുശേഷം യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ആദ്യം കൊലയാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് അന്നത്തെ സി.ഐ വി.കെ.ഫസലുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയെ കൊലപ്പെടുത്തിയത് ചെട്ടുംകുഴി സ്വദേശി ദാമോദരന്‍ എന്ന ദാമു (30) ആണെന്ന് വ്യക്തമായി.

ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ദാമോദരന്‍ കൊലക്കുശേഷം നാട്ടില്‍ നിന്നും മുങ്ങിയതാണ് സംശയത്തിനിടയാക്കിയത്. ദാമുവിനെ തേടി പോലീസ് സംഘം കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്ക് പോയിരുന്നുവെങ്കിലും ഒരു വിവരവും കിട്ടിയില്ല. ദാമു ബന്ധുക്കളുമായി ബന്ധപ്പെടാതിരിക്കാനും ശ്രമം നടത്തി. എന്നാല്‍ തനിക്കെതിരെയുള്ള പോലീസിന്റെ ഓരോ നീക്കങ്ങളും ദാമോദരന്‍ മനസ്സിലാക്കി ഇതനുസരിച്ച് പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെടുകയാണ്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved