Latest News :
Home » , » മഹബ്ബ ഗരീബ് നവാസ് അവാര്‍ഡ് എ ബി കുട്ടിയാനത്തിനും ഹമീദലി മാവിനക്കട്ടയ്ക്കും

മഹബ്ബ ഗരീബ് നവാസ് അവാര്‍ഡ് എ ബി കുട്ടിയാനത്തിനും ഹമീദലി മാവിനക്കട്ടയ്ക്കും

Written By Muhimmath News on Wednesday, 7 September 2016 | 20:18

ബെളിഞ്ച: സെപ്തംബര്‍ 22ന് അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഖാജാ ഗരീബ് നവാസ് അവര്‍ാഡിന് എബി കുട്ടിയാനത്തിനെയും ഹമീദലി മാവിനക്കട്ടെയെയും തെരെഞ്ഞടുത്തു.

പത്രപ്രവര്‍ത്തന രംഗത്തും തൂലികാ രംഗത്തും ശ്രദ്ധേയനായ എബി കുട്ടിയാനം സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമാണ്. ബോവിക്കാനം സ്വദേശിയായ ഈ യുവ മാധ്യമ പ്രവര്‍ത്തകന്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയനാണ്. ചരിത്ര പഠനത്തില്‍ ബിരുദം നേടിയ എ ബി ഇപ്പോള്‍ കെ സി എന്‍ ടി വി ചാനലില്‍ വാര്‍ത്താ അവതാരകനായും ന്യൂസ് എഡിറ്ററുമായും സേവനം ചെയ്യുന്നു. നിര്‍ധന കുടുംബങ്ങള്‍ക്കു വേണ്ടി പേന ചലിപ്പിച്ച് തുടങ്ങിയ എ ബിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനം ഇപ്പോള്‍ ദൃശ്യ മാധ്യമം വഴി ജന മനസ്സ് കീഴിടക്കിയിരിക്കുകയാണ്. ചുരുങ്ങിയ കാലയളവില്‍ നൂറിലേറെ കുടുംബങ്ങളെയാണ് കണ്ണീരൊപ്പിയത്. ജില്ലക്കകത്തും പുറത്തുമുള്ള നിര്‍ധന കുടുംബത്തിന്റെ കരളലിയിപ്പിക്കുന്ന ജീവിത കാഴ്ചകള്‍ ജന ശ്രദ്ധയില്‍ കൊണ്ട് വരാന്‍ അദ്ധേഹം നടത്തിയ പരിശ്രമമാണ് അവാര്‍ഡിന് തെരെഞ്ഞടുക്കാന്‍ കാരണം. ബോവിക്കാനത്തെ പരേതനായ അബ്ദുറഹ്മാനാണ് പിതാവ്. ബീ ഫാത്തിമയാണ് മാതാവ്.

മാവിനക്കട്ടയിലെ പരേതനായ വക്കീല്‍ ആമുവെന്ന അഹമദിന്റെയും ആസിയാ ബീവിയുടെയും മകനായ ഹമീദലി രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ് വ്യക്തി മുദ്ര പതിപ്പിച്ചവരില്‍ ഒരാളാണ്. പതിനേഴാം വയസ്സില്‍ ആരംഭിച്ച സാമൂഹ്യ പ്രവര്‍ത്തനം ഇന്നും തുടരുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനം ജീവിത ഭാഗമായി ഏറ്റെടുത്ത ഹമീദലി മാവിനക്കട്ട ഇപ്പോള്‍ മുസ്ലിം യൂത്ത് ലീഗിന്റെ മണ്ഡലം കമ്മറ്റിയില്‍ പ്രവര്‍ത്തക സമിതി അംഗമാണ്. നിശബ്ദ വിപ്ലവത്തിലൂടെ സാന്ത്വന പ്രവര്‍ത്തനം നടത്തുന്ന ഹമീദലി ഇപ്പോള്‍ വാട്‌സപ്പ് കൂട്ടായ്മ വഴിയാണ് നിരവധി പേരുടെ കണ്ണീരൊപ്പിയത്. രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ ഹമീദലി നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനാണ്.

ജാതി,മത,ഭേദമന്യേ ഇവര്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന് അജ്മീര്‍ ഖാജാ മുഈനുദ്ധീന്‍ തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സെപ്തംബര്‍ 22ന് ബെളിഞ്ചയില്‍ നടക്കുന്ന മഹബ്ബ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടന പരിപാടിയില്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. മന്ത്രിമാരും സാമൂഹ്യ സാംസ്‌കാരിക പ്രാസ്ഥാനിക നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved