Latest News :
Home » » മഹ്‌ളറത്തുല്‍ ബദ്രിയ്യ: സര്‍ക്കിള്‍ തല ഉദ്ഘാടനവും അസ്മാഉല്‍ ഹുസ്‌നയും ശനിയാഴ്ച

മഹ്‌ളറത്തുല്‍ ബദ്രിയ്യ: സര്‍ക്കിള്‍ തല ഉദ്ഘാടനവും അസ്മാഉല്‍ ഹുസ്‌നയും ശനിയാഴ്ച

Written By Muhimmath News on Friday, 9 September 2016 | 17:48

മൊഗ്രാല്‍ പുത്തൂര്‍: മഹ്‌ളറത്തുല്‍ ബദ്രിയ്യ യുടെ മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ തല ഉദ്ഘാടനവും മാസാന്ത അസ്മാഉല്‍ ഹുസ്‌ന മജ് ലിസും ശനിയാഴ്ച (10-09-16 ) 7 മണി മുതല്‍ കോട്ടക്കുന്ന് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ സ്റ്റഡി സെന്റ്ററിലുള്ള മര്‍കസുല്‍ മൈമന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മുദരിസ് അബ്ദുസ്സലാം സഅദി ഉത്‌ബോധനം നടത്തും.

ഉസ്മാന്‍ മുസ്ലിയാര്‍ മൊഗര്‍ അസ്മാഉല്‍ ഹുസ്‌ന മജ് ലിസിനും ദുആ യ്ക്കും നേതൃത്വം നല്‍കും സഈദ് സഅദി കെ.എം, അബ്ദുര്‍റസാഖ് സഖാഫി കെ.കെ, തമീം അഹ്‌സനി, സ്വാലിഹ് ജൗഹരി, അബ്ദുല്ല മുസ്‌ലിയാര്‍, ഷഫീഖ് സഅദി, ഫാറൂഖ് സഖാഫി, തസ് ലീം കുന്നില്‍, നിസാം മജല്‍, ഷറഫുദ്ദീന്‍ റെഡ് ടാഗ്, ഷരീഫ് മഠം, ഹകീം ഹാജി സംബന്ധിക്കും.

എസ്.എസ്.എഫ് സാഹിത്യോത്സവില്‍ മികവ് തെളിയിച്ച യൂണിറ്റിലെയും മര്‍കസ് മൈമനിലെയും വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved