Latest News :
Home » » പെരിയയില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യ ഒക്ടോബര്‍ 2ന്

പെരിയയില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യ ഒക്ടോബര്‍ 2ന്

Written By Muhimmath News on Sunday, 25 September 2016 | 12:03

പെരിയ ബസാര്‍: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പെരിയ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസാന്തം നടന്നു വരുന്ന മഹ്‌ളറത്തുല്‍ ബദ് രിയ്യ ഒക്ടോബര്‍ 2 ഞായറാഴ്ച വൈകിട്ട് 7മണിക്ക് നടക്കും. യൂണിറ്റ് പ്രസിഡന്റ് അബ്ദുല്‍ സലാം പെരിയയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ഉദുമ സോണ്‍ ജനറല്‍ സെക്രട്ടറി ഷാനവാസ് മദനി ചെരുമ്പ മഹ്‌ളറത്തുല്‍ ബദ് രിയ്യ സദസ്സിന് നേതൃത്വം നല്‍കും.

കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ പെരിയ, സര്‍ക്കിള്‍ സെക്രട്ടറി അബ്ദുല്‍ റഷീദ്, അസ്ഹര്‍ പെരിയ, അബൂബക്കര്‍ സിദ്ധീഖ്, ശംസുദ്ദീന്‍, അബ്ദുല്‍റഹ്മാന്‍, ഫൈജാസ് തുടങ്ങിയവര്‍ സംബന്ധിക്കും. ദിക്ര്‍ ഹല്‍ഖ, അനുസ്മരണം, ഉദ്‌ബോദനം, കൂട്ടുപ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം തബറുക് വിതരണത്തോടെ പരിപാടി സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved