Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page


മഞ്ചേശ്വരം: സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഒന്നാം ഉറുസ് മുബാറക് ഭാഗമായി മഞ്ചേശ്വരം മള്ഹറില്‍ സ്‌നേഹ സംഗമം സൗഹാര്‍ദ്ദത്തിന്റെ വിളംബരമായി. വൈവിദ്യങ്ങളെ ഉള്‍കൊള്ളാനുള്ള വിശാലതയാണ് ഇന്ത്യയുടെ ശക്തി എന്നും അതിനെതിരെയുള്ള ഏത് നീക്കവും രാജ്യം ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്നും എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ ്പി.എസ്. ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

എല്ലാ ആശയങ്ങളെയും സ്വീകരിക്കുകയും മതസ്വതന്ത്ര്യം അനുവദിക്കുകയും ചെയ്ത രാജ്യത്തിന്റെ വിശാല മനസ്സിനെ മാറ്റി മറിക്കാന്‍ വര്‍ഗീയതക്കോ വിഘടിത വാദത്തിനോ കഴിയില്ല. മാനവികതക്ക് പ്രാമുഖ്യം നല്‍കേണ്ടവര്‍ മൃഗങ്ങളുടെ പേരില്‍ സംഘട്ടനം നടക്കുന്ന സമകാലീന സാഹചര്യം മതേതര വിശ്വാസികളെ വേദനിപ്പിക്കുന്നതാണ്. തങ്ങള്‍ പറഞ്ഞു.

മള്ഹര്‍ ജന.സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. അബ്ദു റഷീദ് സൈനി കാമില്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. സയ്യിദ് അബ്ദുറഹ്്മാന്‍ ശഹീര്‍ അല്‍ ബുഖാരി, എ.എസ്.ഐ രവീന്ദ്രന്‍, ഫാദര്‍ പൗത്രിയന്‍ ലൂവിസ്, ജയാനന്ദന്‍, അബ്ദുല്ല കജെ, സുകുമാരന്‍, അബ്ദുല്‍ഹമീദ് മൊഗ്രാല്‍ പുത്തൂര്‍, ലണ്ടന്‍ മുഹമ്മദ് ഹാജി, പള്ളിക്കുഞ്ഞി ഹാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹാഫിള് യഅ്കൂബ് സഅദി സ്വാഗതവും ഉമര്‍ മാസ്റ്റര്‍ കെ.സി റോഡ് നന്ദിയും പറഞ്ഞു.

ബാഅലവി ത്വരീഖത്തിന്റെ പ്രഭാവം ചര്‍ച്ച ചെയ്ത് ആത്മീയം

മഞ്ചേശ്വരം: ഉറൂസ് ഭാഗമായി നാലാം ദിനം രാത്രി നടന്ന ആത്മീയം പരിപാടി ബാഅലവി ത്വരീഖത്തിന്റെ ആഴങ്ങളിലേക്ക് വെളിച്ചം വീശുന്നതായി.  സയ്യിദ് ഫക്രുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍  ഉദ്ഘാടനം ചെയ്തു. ഹാഫിള് മശ്്ഹൂദ് സഖാഫി ഗൂഡല്ലൂര്‍ വിഷയാവതരണം നടത്തി. സയ്യിദ് അബ്ദുറഹ്്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ മശ്്ഹൂര്‍ തലക്കി, മുഹമ്മദ് സ്വാലിഹ്് സഅദി തളിപ്പറമ്പ്, കന്തല്‍ സൂപ്പി മദനി, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, പുത്തുബാവ ഹാജി സാമ്പാര്‍തോട്ട, അബ്ബാസ് ഹാജി ഉപ്പള തുടങ്ങിയവര്‍ സംബന്ധിച്ചു.





















മള്്ഹര്‍ ഉറൂസ് നഗരിയില്‍ ആത്മീയം പരിപാടി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

ഉറൂസ് നഗരിയില്‍ ഞായറാഴ്ച

മഞ്ചേശ്വരം: മള്്ഹറില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് നഗരിയില്‍ രാവിലെ 10ന് ആരോഗ്യ മെഡിക്കല്‍ ക്യാമ്പ് നടന്നു. ഉച്ചക്ക് 2.30ന് മുതഅല്ലിം ജല്‍സ സയ്യിദ് അഷ്‌റഫ് അസ്സഖാഫ് തങ്ങള്‍ ആദൂര്‍ ഉദ്ഘാടനം ചെയ്യും. രാത്രി 7.00 മണിക്ക് നടക്കുന്ന ജലാലിയ്യ റാത്തീബിന് സയ്യിദ് കെ.എസ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും.
Leave A Reply