Latest News :
Home » , , » സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (പൊസോട്ട് തങ്ങള്‍) ഒന്നാം ഉറൂസ് മുബാറക് ഒരുക്കങ്ങള്‍ തുടങ്ങി

സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (പൊസോട്ട് തങ്ങള്‍) ഒന്നാം ഉറൂസ് മുബാറക് ഒരുക്കങ്ങള്‍ തുടങ്ങി

Written By Muhimmath News on Saturday, 10 September 2016 | 10:23

മഞ്ചേശ്വരം: മൂന്ന് പതിറ്റാണ്ട് കാലം കാസര്‍കോടിന് ആത്മീയ വെളിച്ചം പകര്‍ന്ന് കഴിഞ്ഞ വര്‍ഷം അയ്യാമുത്തശ്രീഖില്‍ വിടപറഞ്ഞ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളുടെ ഒന്നാം ഉറൂസ് മുബാറകിന് മള്ഹറില്‍ സജ്ജീകരണം പൂര്‍ത്തിയാകുന്നു. 

ഈമാസം 14 മുതല്‍ 22 വരെ നടക്കുന്ന ആത്മീയ വിരുന്നിന് പങ്കാളികളാകാന്‍ നാടൊട്ടും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. 9 ദിനങ്ങളിലായി പ്രൗഡവും വിജ്ഞാനപ്രദവുമായ ആത്മീയ പരിപാടികളാണ് ഉറൂസ് ഭാഗമായി ഒരുക്കിയിരിക്കുന്നത്. 14ന് ബുധനാഴ്ച 4.00 മണിക്ക് പതാക ഉയര്‍ത്തി ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് ആരംഭിക്കും. മൗലിദ് പാരായണവും അന്ന് നടക്കും.

15ന് രാവിലെ നടക്കുന്ന അല്‍ഫിയ മുസാബഖ വിജ്ഞാന കൗതുകം പകരും. രാത്രി ബുര്‍ദ്ദ മജ്‌ലിസ് നടക്കും. 16ന് ഉച്ചക്ക് അനുസ്മരണ സംഗമവും രാത്രി ശാദുലി ഹള്‍ഖയും നടക്കും. 17ന് ഉച്ചക്ക് പാരന്റ്‌സ് ചാറ്റും വൈകിട്ട് സ്‌നേഹ സംഗമവും, ബാഅലവി പരമ്പരയില്‍ ആത്മീയ മജ്‌ലിസും നടക്കും. 18ന് രാവിലെ 10.00 മണിക്ക് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ആയിരങ്ങള്‍ക്ക് ആശ്വാസമാകും. ഉച്ചക്ക് മുതഅല്ലിം ജല്‍സയും രാത്രി ജലാലിയ്യ റാത്തീബും നടക്കും. 19ന് ഉച്ചക്ക് ഹനഫി ഇജ്തിമാഉം രാത്രി അഹ്ലുബൈത്തിനെ  കുറിച്ച് പ്രത്യേക പഠന സംഗമവും നടക്കും. 

20ന് നടക്കുന്ന മുസ്‌ലിം ജമാഅത്ത് കോണ്‍ഫ്രന്‍സ് വിവിധ മഹല്ലുകളുടേയും പ്രസ്ഥാന നേതൃത്വത്തിന്റെയും സംഗമമായി മാറും. രാത്രി മുത്ത് നബി സമ്മേളനം പ്രവാചക സ്‌നേഹത്തിന്റെ വിളംബരമാകും. 

21ന് രാവിലെ വനിതാ പഠന വേദിയും ഉച്ചക്ക് സ്റ്റൂഡെന്റ്‌സ് കോണ്‍ക്ലേവും രാത്രി ആദര്‍ശ സമ്മേളനവും നടക്കും. 22ന് സമാപന ദിനം രാവിലെ 7.00 മണിക്ക് പൊസോട്ട് തങ്ങളെ കുറിച്ചുള്ള മൗലിദ് പാരായണത്തോടെ ആരംഭിക്കും. രാവിലെ 10ന് നടക്കുന്ന പണ്ഡിതന്മാര്‍ക്കുള്ള ദര്‍സിന് സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ. സുലൈമാന്‍ ഉസ്താദ് നേതൃത്വം നല്‍കും. ഉച്ചക്ക് ആലുംനി മീറ്റും, എക്‌സലന്‍സി മീറ്റും നടക്കും. വൈകിട്ട് 4ന് ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസില്‍ പതിനായിരങ്ങള്‍ സംബന്ധിക്കും.

വൈകിട്ട് അഞ്ച് മുതല്‍ ഉറൂസ് സമാപന സമ്മേളനവും സ്വലാത്ത് മജ്‌ലിസും നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാര്‍ത്ഥന നടത്തും.  താജുശ്ശരീഅ എം. അലികുഞ്ഞി ഉസ്താദിന്റെ അദ്ധ്യക്ഷതയില്‍ ഖന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും സമാപന പ്രാര്‍ത്ഥനക്കും സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, ശൂഹൈബ് ആലം കീളക്കര, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.



പത്ര സമ്മേളനത്തില്‍  യ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി (മള്ഹര്‍ ജനറല്‍ സെക്രട്ടറി) ഹസന്‍ കുഞ്ഞി (മള്ഹര്‍ മാനേജര്‍), ഇബ്‌റാഹീം ഖലീല്‍ അഹ്‌സനി (ഓഫീസ് സെക്രട്ടറി), സി.പി ഹംസ മുസ്‌ലിയാര്‍ (ജോ. കണ്‍വീനര്‍ സ്വാഗത സംഘം), ഉമറുല്‍ ഫാറൂഖ് എ.എസ് (എസ്.എസ്.എഫ് ഡിവിഷന്‍ സെക്രട്ടറി)
സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved