Latest News :
Home » , , , » പതിനായിരങ്ങ ള്‍ക്ക് തബറുക് വിതരണത്തോടെ ഉറൂസ് വ്യാഴാഴ്ച സമാപിക്കും മുത്ത്‌നബി സമ്മേളനവും ആദര്‍ശ സമ്മേളനവും ജനസാഗരമായി

പതിനായിരങ്ങ ള്‍ക്ക് തബറുക് വിതരണത്തോടെ ഉറൂസ് വ്യാഴാഴ്ച സമാപിക്കും മുത്ത്‌നബി സമ്മേളനവും ആദര്‍ശ സമ്മേളനവും ജനസാഗരമായി

Written By Muhimmath News on Thursday, 22 September 2016 | 09:53

മഞ്ചേശ്വരം: മള്ഹറില്‍ നടന്നുവരുന്ന ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ ഒന്നാം ഉറൂസ് മുബാറക്കിന് പതിനായിരങ്ങള്‍ക്ക് തബറുക് വിതരണത്തോടെ വ്യാഴാഴ്ച രാത്രി സമാപനമാകും.

രാവിലെ 7 മണിക്ക് സയ്യിദ് അബ്ദുല്ല ഹബീബുറഹ്മാന്‍ അല്‍ ബുഖാരി കടലുണ്ടിയുടെ നേതൃത്വത്തില്‍ മൗലിദ് നടക്കും. 10 മണിക്ക് പണ്ഡിത സമാഗമം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അധ്യക്ഷതവഹിക്കും. 
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ തദ്‌രീസിന് നേതൃത്വം നല്‍കും. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന അലുംനി ടൈം സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി കടലുണ്ടിയുടെ അധ്യക്ഷതയില്‍ സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ഹാദി ഉജിര ഉദ്ഘാടനം ചെയ്യും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തും. 



2 മണിക്ക് എക്‌സലന്‍സി മീറ്റ് നടക്കും. കാസര്‍കോട് എ ഡി എം. അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി വിഷയാവതരണം നടത്തും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി നേതൃത്വം നല്‍കും. 5 മണിക്ക് ഉറൂസ് മുബാറക് സമാപന സമ്മേളനം നടക്കും.  സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാര്‍ഥന നടത്തും. എം അലി കുഞ്ഞി മുസ്‌ലിയാര്‍ ശിറിയയുടെ അധ്യക്ഷതയില്‍ ഹംസ മുസ്‌ലിയാര്‍ ചിത്താരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി കടലുണ്ടി, ഡോ. ശുഹൈബ് ആലം സാഹിബ് കീളക്കര, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. 




പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, എന്‍ വി അബ്ദുറസ്സാഖ് സഖാഫി, ശാഫി സഅദി ബംഗളൂരു, മജീദ് കക്കാട് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. കര്‍ണ്ണാടക ഭക്ഷ്യ മന്ത്രി യു ടി ഖാദര്‍, സിഎം ഇബ്‌റാഹീം, യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി, കരീം ഹാജി ചാലിയം, മന്‍സൂര്‍ ഹാജി ചെന്നൈ, ഉസ്മാന്‍ ഹാജി മള്ഹര്‍, റഷീദ് ഹാജി ഉള്ളാള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.



കഴിഞ്ഞദിവസം നടന്ന മുത്ത് നബി സമ്മേളനവും ആദര്‍ശ സമ്മേളനവും ജനസാഗരമായി. അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി  കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുത്ത് നബി സമ്മേളനം ഉദ്ഘാടനം ചെയ്തു.  എം അലി കുഞ്ഞി ഉസ്താദ് അധ്യക്ഷതവഹിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. 

സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന ആദര്‍ശ സമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നത്തി. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved