Latest News :
Home » , , » ഉറൂസ് വിഭവങ്ങളൊ രുക്കി മഞ്ചേശ്വരം സോണിന്റെ വേറിട്ട പ്രവര്‍ത്തനം

ഉറൂസ് വിഭവങ്ങളൊ രുക്കി മഞ്ചേശ്വരം സോണിന്റെ വേറിട്ട പ്രവര്‍ത്തനം

Written By Muhimmath News on Wednesday, 21 September 2016 | 10:59

മഞ്ചേശ്വരം: സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മുബാറക്കിന്റെ സമാപനത്തില്‍ പതിനായിരങ്ങള്‍ക്ക് തബറുക് ഒരുക്കുന്നതിനും അതിഥികള്‍ക്ക്  ഭക്ഷണമൊരുക്കുന്നതിനുമായി ഭക്ഷ്യവിഭവങ്ങളള്‍ എസ് വൈ എസ് മഞ്ചേശ്വരം സോണ്‍, എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ മുസ്‌ലിം ജമാഅത്ത് ആഭിമുഖ്യത്തില്‍ നഗരിയിലെത്തിച്ചു. 

സോണ്‍ പരിധിയിലെ 50 ലേറെ മഹല്ലുകളില്‍ നിന്ന് പ്രത്യേക വാഹനങ്ങളില്‍ അരിയും പഴവും പച്ചക്കറിയും മറ്റുമായി വാഹനങ്ങളുടെ നീണ്ട നിര നഗരിയിലെത്തിയപ്പോള്‍ അവിസ്മരണീയ അനുഭവമായി മാറി. 

എസ് വൈ എസ്, എസ് എസ് എഫ്, മുസ്‌ലിം ജമാഅത്ത് നേതൃത്വത്തില്‍ നഗരിയിലെത്തിയ പ്രവര്‍ത്തകരെ മള്ഹര്‍ സാരഥികളായ സയ്യിദ് ശഹീര്‍ അല്‍ ബുഖാരി തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി തുടങ്ങിയ സാരഥികള്‍ ഏറ്റുവാങ്ങി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved