Latest News :
Home » , , » ഹൈകോടതിയില്‍ വീണ്ടും മാധ്യമ വിലക്ക്: കൈയേറ്റം ചെയ്യുമെന്ന ഭീഷണിയുമായി അഭിഭാഷകര്‍

ഹൈകോടതിയില്‍ വീണ്ടും മാധ്യമ വിലക്ക്: കൈയേറ്റം ചെയ്യുമെന്ന ഭീഷണിയുമായി അഭിഭാഷകര്‍

Written By Muhimmath News on Friday, 30 September 2016 | 21:21



കൊച്ചി: ധാരണകള്‍ ലംഘിച്ച് കേരള ഹൈക്കോടതിയില്‍ വീണ്ടും മാധ്യമവിലക്ക്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം അഭിഭാഷകര്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി. രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയശേഷം പൊലീസ് സംരക്ഷണയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ പുറത്തുവന്നത്.

ഹൈക്കോടതിയില്‍ മാസങ്ങളായി തുടരുന്ന മാധ്യമ വിലക്കിന്റെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റീസിന്റെ സാന്നിധ്യത്തിലുണ്ടാക്കിയ ഉറപ്പാണ് ഒരു വിഭാഗം അഭിഭാഷകര്‍ പൊളിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ വിലക്കില്ലെന്നും സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം ഉറപ്പുവരുത്തുമെന്നുമായിരുന്നു ചീഫ് ജസ്റ്റീസ് നല്‍കിരുന്ന ഉറപ്പ്. അഭാഭിഷകരുമായും എഡിറ്റര്‍മാരുമായും പത്രപ്രവര്‍ത്തകയൂണിയന്‍ പ്രതിനിധികളുമായുളള ചര്‍ച്ചയിലാണ് തീരുമാനമായത്.

മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ താന്‍ ഉറപ്പു നല്‍കുന്നതായി മുതിര്‍ന്ന അഭിഭാഷകനായ എം കെ ദാമോദരനും യോഗത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് വിവിധ മാധ്യമപ്രതിനിധികള്‍ ഹൈക്കോടതിയില്‍ എത്തിയത്. ചീഫ് ജസ്റ്റീസിന്റെ കോടതി മുറിക്ക് മുന്നില്‍ ഇവരെ ചില അഭിഭാഷക അസോസിയേഷന്‍ ഭാരവാഹികള്‍ അടക്കമുളളവര്‍ ചേര്‍ന്ന് തടഞ്ഞു. കോടതിയില്‍ കയറരുതെന്നും പുറത്തുപോയില്ലെങ്കില്‍ മര്‍ദ്ദിക്കുമെന്നുമായിരുന്നു ഭീഷണി.

കോടതിമുറിയ്ക്കുളളിലേക്ക് ഓടിക്കയറിയ മാധ്യമപ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റീസിനോട് കാര്യം പറഞ്ഞപ്പോള്‍ രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനായിരുന്നു നിര്‍ദേശം. രജിസ്ട്രുടെ ചെംമ്പറിന് പുറത്ത് അഭിഭാഷകര്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി.
ഒടുവില്‍ പരാതി നല്‍കിയശേഷം പൊലീസ് സംരക്ഷണത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവന്നത്. ഹൈക്കോടതിയിലെ അഭിഭാഷക നടപടികള്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും ചീഫ് ജസ്റ്റീസ് നേരിട്ട് ഇടപെടണമെന്നും മുതിര്‍ അഭിഭാഷകരും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധികളും ആവശ്യപ്പെട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved