Latest News :
Home » , » മെഹ്ഫിലെ തൈ്വബ'16ന് പ്രൗഡമായ സമാപനം

മെഹ്ഫിലെ തൈ്വബ'16ന് പ്രൗഡമായ സമാപനം

Written By Muhimmath News on Tuesday, 13 September 2016 | 19:13


കുണിയ: അഹ്ബാബുല്‍ മദീന ബുര്‍ദ്ദഃ ഫൗണ്ടേഷന്‍ വാര്‍ഷികത്തോടനുബന്ധിച്ച് ബലി പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ച മെഹ്ഫിലെ തൈ്വബ'16 പ്രകീര്‍ത്തന രാവ് പ്രൗഡമായ സമാപിച്ചു. സെന്‍ട്രല്‍ കുണിയയില്‍ ഒരുക്കിയ വിശാലമായ താജുല്‍ ഉലമ നഗറില്‍ നടന്ന പരിപാടിയില്‍ വൈവിധ്യങ്ങളായ തിരു നബി കീര്‍ത്തന പരിപാടികളാണ് നടന്നത്. വൈകീട്ട് 4ന് നൂറുല്‍ ഉലമ മഖാം സിയാറത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ശേഷം ഈദ് ഗസല്‍. തുടര്‍ന്ന് നടന്ന ഈദ് സംഗമം സി എച്ച് അബ്ദുല്‍ ഖാദിര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സുന്നി യുവജന സംഘം ഉദുമ സോണ്‍ ജന;സെക്രട്ടറി ഷാനവാസ് മദനി ഉല്‍ഘാടനം ചെയ്തു. എസ് വൈ എസ് പെരിയ സര്‍ക്കിള്‍ പ്രസിഡണ്ട് സി എച്ച് അബ്ദു റഹ്മാന്‍ ബാഖവി ഈദ് സന്ദേശം നല്‍കി.

മഗ് രിബ് നിസ്‌കാരാനന്തരം മിന്‍ഹാജുസ്സുന്നഃ ജനറല്‍ സെക്രട്ടറി ബി കെ അഹ്മദ് മുസ്ലിയാര്‍ നബി സ്‌നേഹ പ്രഭാഷണം നടത്തി. സാഹിത്യോത്സവ് പ്രതിഭകള്‍ അണിനിരന്ന ഇശല്‍ വിരുന്നിന് ശേഷം ഖസ്വീദത്തുല്‍ ബുര്‍ദ്ദഃ വാര്‍ഷിക സദസ്സിന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സയ്യിദ് ഇസ്മാഈല്‍ അസ്ഹര്‍ അല്‍ ബുഖാരി, ഡയരക്ടര്‍ മുബശ്ശിര്‍ അഹ്മദ് കുണിയ, അബ്ദുല്ലത്വീഫ് സഖാഫി പാറപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് ശമ്മാസ് മാംഗ്‌ളൂരിന്റെ നഅ്‌തേ ശരീഫിനു ശേഷം നിരവധി സാദാത്തുക്കളും പണ്ഡിതരും സംബന്ധിച്ച ദുആ മജ്‌ലിസോടെ പരിപാടി സമാപിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved