Latest News :
Home » , » മെഹ്ഫിലെ തൈ്വബ' 16 ഇന്ന്; താജുല്‍ ഉലമ നഗര്‍ ഒരുങ്ങി

മെഹ്ഫിലെ തൈ്വബ' 16 ഇന്ന്; താജുല്‍ ഉലമ നഗര്‍ ഒരുങ്ങി

Written By Muhimmath News on Monday, 12 September 2016 | 09:54

കുണിയ: അഹ്ബാബുല്‍ മദീന ബുര്‍ദ്ദഃ ഫൗണ്ടേഷന്‍ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഹ്ഫിലെ തൈ്വബ'16 പ്രകീര്‍ത്തന രാവ് ഇന്ന്. സെന്‍ട്രല്‍ കുണിയയില്‍ ഒരുക്കിയ വിശാലമായ താജുല്‍ ഉലമ നഗറില്‍ നടക്കുന്ന പരിപാടിയില്‍ വൈവിധ്യങ്ങളായ തിരു നബി കീര്‍ത്തന പരിപാടികളാണ് നടക്കുക. വൈകീട്ട് 5ന് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഐദറൂസി പതാക ഉയര്‍ത്തും. ശേഷം ഈദ് ഗസല്‍. തുടര്‍ന്ന് നടക്കുന്ന ഈദ് സംഗമം സി എച്ച് അബ്ദുല്‍ ഖാദിര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സുന്നി യുവജന സംഘം ഉദുമ സോണ്‍ ജനറല്‍ സെക്രട്ടറി ഷാനവാസ് മദനി ഉല്‍ഘാടനം ചെയ്യും. എസ് വൈ എസ് പെരിയ സര്‍ക്കിള്‍ പ്രസിഡണ്ട് സി എച്ച് അബ്ദു റഹ്മാന്‍ ബാഖവി ഈദ് സന്ദേശം നല്‍കും.

മഗ് രിബ് നിസ്‌കാരാനന്തരം മിന്‍ഹാജുസ്സുന്ന ജനറല്‍ സെക്രട്ടറി ബി കെ അഹ്മദ് മുസ്ലിയാര്‍ നബി സ്‌നേഹ പ്രഭാഷണം നടത്തും. സാഹിത്യോത്സവ് പ്രതിഭകള്‍ അണിനിരക്കുന്ന ഇശല്‍ വിരുന്നിന് ശേഷം ഖസ്വീദത്തുല്‍ ബുര്‍ദ്ദഃ വാര്‍ഷിക സദസ്സിന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സയ്യിദ് ഇസ്മാഈല്‍ അസ്ഹര്‍ അല്‍ ബുഖാരി, ഡയരക്ടര്‍ മുബശ്ശിര്‍ അഹ്മദ് കുണിയ എന്നിവര്‍ നേതൃത്വം നല്‍കും. മുഹമ്മദ് ശമ്മാസ് മാംഗ്‌ളൂരിന്റെ നഅ്‌തേ ശരീഫിനു ശേഷം നിരവധി സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കുന്ന ദിക്‌റ് ദുആ മജ്‌ലിസോടെ പരിപാടി സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved