Latest News :
Home » , , » മിഡില്‍ഈസ്റ്റ് വിഷയങ്ങളില്‍ സൗദിയും തുര്‍ക്കിയും ധാരണയായി

മിഡില്‍ഈസ്റ്റ് വിഷയങ്ങളില്‍ സൗദിയും തുര്‍ക്കിയും ധാരണയായി

Written By Muhimmath News on Tuesday, 13 September 2016 | 11:00

അങ്കാറ: സിറിയ, ഇറാഖ്, യമന്‍ രാജ്യങ്ങളില്‍ തുടരുന്ന പ്രതിസന്ധികളെക്കുറിച്ച് സൗദിയും തുര്‍ക്കിയും ധാരണയിലെത്തിയതായി ഇരു രാഷ്ട്രങ്ങളുടെയും വിദേശ്യകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. എല്ലാ മേഖലകളിലും തങ്ങളുടെ സഹായ സഹകരണങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അവര്‍ അറിയിച്ചു. 

സിറിയ, ഇറാഖ്, യമന്‍ വിഷയങ്ങളില്‍ സൗദിയുമായി പൂര്‍ണ യോജിപ്പിലെത്തയതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലൂദ് ജാവേശ് ഓഗ്‌ലു അങ്കാറയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ പ്രദേശത്തുള്ള പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമുണ്ടാക്കാനും സുസ്ഥിരതയുണ്ടാക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതക്കെതിരായ പോരാട്ടത്തിലും പ്രദേശത്തിന്റെ പ്രശ്‌നങ്ങളിലും യോജിപ്പിലെത്തിയതായി സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈറും പറഞ്ഞു. സിറിയയിലെ താല്‍ക്കാലിക ഘട്ടത്തില്‍ അസദിന് ഒരു സ്ഥാനവും ഉണ്ടായിരിക്കില്ലെന്നും പ്രദേശത്തെ ഭീകരരില്‍ നിന്ന് മുക്തമാക്കുന്നത് വരെ സൈനിക നീക്കങ്ങള്‍ തുടരുമെന്നും തുര്‍ക്കി വിദേശ്യകാര്യ മന്ത്രി സൂചിപ്പിച്ചു. 

അസദിനെ നിലനിര്‍ത്തി കൊണ്ട് സിറിയയില്‍ ഒരു താല്‍ക്കാലിക ഘട്ടമുണ്ടാവില്ലെന്നും ആറ് ലക്ഷം പേരുടെ കൊലക്ക് കാരണക്കാരനായ ഒരാളെ അധികാരത്തില്‍ നിലിര്‍ത്തുന്നതിന്റെ അര്‍ഥം രാജ്യത്ത് അരാജകത്വം തുടരുക എന്നതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved