Latest News :
Home » » മില്ലത്ത് സാന്ത്വനം ബൈത്തുനൂര്‍ താക്കോല്‍ ദാനം മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിച്ചു

മില്ലത്ത് സാന്ത്വനം ബൈത്തുനൂര്‍ താക്കോല്‍ ദാനം മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിച്ചു

Written By Muhimmath News on Saturday, 10 September 2016 | 10:38

കാഞ്ഞങ്ങാട്: മില്ലത്ത് സാന്ത്വനം സൗത്ത് ചിത്താരി ഐഎന്‍എല്‍, എന്‍വൈഎല്‍, ഐഎംസിസി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈത്തുനൂര്‍ താക്കോല്‍ ദാനവും എ.പി. അബ്ദുള്‍ വഹാബിന് സ്വീകരണവും നടത്തി. മാണിക്കോത്ത് എം.വി എസ്. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രൊഫ: എ.പി അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ബൈത്തുനൂര്‍ ഭവനത്തിന്റെ താക്കോല്‍ദാനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു.

കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വി.ഗൗരി, കെ.എസ്. ഫക്രുദിന്‍, എം.എ.ലത്തീഫ്, മൊയ്തീന്‍ കുഞ്ഞി കളനാട്, പി.എ.മുഹമ്മദ് കുഞ്ഞി, അസീസ് കടപ്പുറം, അജിത്കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, ഹംസ മാസ്റ്റര്‍, അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, റഹീം ബണ്ടിച്ചാല്‍, കെ.സുബൈര്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍.സുലൈഖ എന്നിവര്‍ സംസാരിച്ചു. റിയാസ് അമലടുക്കം സ്വാഗതവും ടി.സമീര്‍ ബേക്കല്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved