Latest News :
Home » » മിന്‍ഹാജ് മാസാന്ത സ്വലാത്ത് വെള്ളിയാഴ്ച

മിന്‍ഹാജ് മാസാന്ത സ്വലാത്ത് വെള്ളിയാഴ്ച

Written By Muhimmath News on Sunday, 18 September 2016 | 18:39

പെരിയ: കുണിയ മിന്‍ഹാജുസുന്നയുടെ കീഴില്‍ മാസാന്തം നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസ് സെപ്തംബര്‍ 23 വെള്ളിയാഴ്ച വൈകിട്ട് 7മണിക്ക് മിന്‍ഹാജ് കാമ്പസില്‍ നടക്കും. സയ്യിദ് ഇസ്മയീല്‍ അസ്ഹര്‍ അല്‍ബുഖാരി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ സ്വലാത്ത് മജ്‌ലിസിന് പ്രമുഖ പണ്ഡിതന്‍ അസ്സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും. സയ്യിദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് യഹ്‌യ തങ്ങള്‍, ബി കെ അഹ്മദ് മുസ്ലിയാര്‍ കുണിയ, അബ്ദുല്‍ റഹ്മാന്‍ ബാഖവി, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, സൈനുല്‍ ആബിദ് സഖാഫി മവ്വല്‍, ഉമര്‍ സഖാഫി പൂച്ചക്കാട്, അബ്ദുല്‍ ഖാദര്‍ സഖാഫി കുണിയ, സി പി അബ്ദുല്ല ഹാജി ചെരുമ്പ, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞബ്ദുല്ല ഹാജി തൊട്ടി, അലി ഹാജി പൂച്ചക്കാട്, കെ പി മുഹമ്മദ് ഹാജി, മൊയ്തീന്‍ പനേര, ബാലടുക്കം അബ്ദുല്‍ ഖാദര്‍ ഹാജി, അബൂബക്കര്‍ ഹാജി തെക്കില്‍, അബ്ദുല്‍ റസാഖ് ഹാജി എരോല്‍, അബ്ദുല്‍ സത്താര്‍ പെരിയ, എം ഇബ്രാഹിം ഹാജി കുണിയ, എം ജി അബ്ദുല്‍ റഹ്മാന്‍ ചെരുമ്പ, അബ്ദുല്‍ റഹീം അല്‍മദീന, അബ്ദുല്‍ സലാം പെരിയ, അബ്ദുല്‍ റഷീദ് ഹാജി, അശ്‌റഫ് കെ എ തുടങ്ങിയവര്‍ സംബന്ധിക്കും.

സ്വലാത്ത് മജ്‌ലിസ്, ദിക്ര്‍ ഹല്‍ഖ, ഖുര്‍ആന്‍ പാരായണം, അനുസ്മരണം, ഉദ്‌ബോദനം കൂട്ടുപ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം തബറുക് വിതരണത്തോടെ പരിപാടി സമാപിക്കും. ഷാനവാസ് മദനി സ്വാഗതവും അബ്ദുല്‍ ഹമീദ് മൗലവി നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved