Latest News :
Home » » ന്യൂനപക്ഷ വിധവകള്‍ക്കു ളള ഭവന പദ്ധതി: ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം

ന്യൂനപക്ഷ വിധവകള്‍ക്കു ളള ഭവന പദ്ധതി: ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം

Written By Muhimmath News on Thursday, 29 September 2016 | 10:42

കാസര്‍കോട്: മുസ്ലീം, ക്രിസ്റ്റ്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെയും വിവാഹബന്ധം വേര്‍പെടുത്തിയവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന നിര്‍മ്മാണത്തിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാനുളള അവസാന തീയതി ഒക്‌ടോബര്‍ 31 വരെ നീട്ടി.

 ഒരു വീടിന് രണ്ടര ലക്ഷം രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം പേരില്‍ ബാധ്യതകളില്ലാത്ത ചുരുങ്ങിയത് രണ്ട് സെന്റ് സ്ഥലം ഉണ്ടായിരിക്കണം. കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി പി എല്‍ കുടുംബം, അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന. 

സര്‍ക്കാര്‍അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുളള വിധവകളും സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ മുമ്പ് ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ്, വിദ്യാനഗര്‍ പി ഒ 671123 എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം. 

അപേക്ഷാഫോറം ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ചെര്‍ക്കള മുസ്ലീം യുവജനതയ്ക്കായുളള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ നേരിട്ടും www.minortiywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved