Latest News :
Home » , » ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അപേക്ഷ ഓണ്‍ലൈനിലൂടെ മാത്രമാക്കിയതെന്തിനെന്ന് ഹൈക്കോടതി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അപേക്ഷ ഓണ്‍ലൈനിലൂടെ മാത്രമാക്കിയതെന്തിനെന്ന് ഹൈക്കോടതി

Written By Muhimmath News on Friday, 30 September 2016 | 11:08

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് നിര്‍ബന്ധിക്കുന്നതെന്തിനാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതുസംബന്ധിച്ചുള്ള പ്രതികരണം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പശ്ചിമബംഗാളിലെ നസിമുദ്ദീന്‍ എജ്യൂക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ജി രോഹിണി ജസ്റ്റിസ് സംഗീത ധിംഗ്ര സേഹ്ഗള്‍ എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിന്റെ പ്രതികരണം തേടിയത്. ന്യൂനപക്ഷ സമുദായങ്ങളിലെ ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള നിരവധി വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ സൗകര്യം ലഭ്യമല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. 

ന്യൂനപക്ഷ വിഭാഗത്തിനുള്ള സ്‌കോളര്‍ഷിപ്പിനപേക്ഷിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയത് സുപ്രിംകോടതിയുടെ നേരത്തെയുള്ള ഉത്തരവിന്റെ ലംഘനമാണെന്നും ഹരജിയില്‍ ഉന്നയിച്ചിരുന്നു. ഇത് സുപ്രിംകോടതി മുമ്പ് തടഞ്ഞ വിഷയമായതിനാല്‍ അതില്‍ ഇടപെടുന്നില്ലെന്നു കോടതി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved