Latest News :
Home » » ബേക്കൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

ബേക്കൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

Written By Muhimmath News on Wednesday, 21 September 2016 | 11:23

കുമ്പള: ബേക്കൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാതായി. ബേക്കൂര്‍, കണ്ണാടിപ്പാറയിലെ അബ്ദുള്‍ ഖാദറിന്റെ മകള്‍ ശബാന (17)യെ ആണ് കാണാതായത്.

പതിവുപോലെ  സഹോദരനോടൊപ്പം  ശബാന സ്‌കൂളിലേക്ക് പോയതായിരുന്നു. വൈകുന്നേരം സഹോദരനോട് താന്‍ വരുന്നില്ലെന്നും മംഗഌരുവിലേക്ക് പോകുന്നുവെന്നും പറഞ്ഞ് ബസില്‍ കയറി പോവുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. പിതാവ് നല്‍കിയ പരാതി പ്രകാരം കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved