Latest News :
Home » , » ഒരാഴ്ചമുമ്പ് കാണാതായ ഭര്‍തൃമതിയെ ബംഗളൂരുവില്‍ കണ്ടെത്തി

ഒരാഴ്ചമുമ്പ് കാണാതായ ഭര്‍തൃമതിയെ ബംഗളൂരുവില്‍ കണ്ടെത്തി

Written By Muhimmath News on Saturday, 24 September 2016 | 19:46

വിദ്യാനഗര്‍: ഒരാഴ്ചമുമ്പ് കാണാതായ ഹിദായത്ത് നഗറിലെ ഭര്‍തൃമതിയെ ബംഗളൂരുവില്‍ കണ്ടെത്തി. ഹിദായത്ത്‌നഗര്‍ മലങ്കളയിലെ മുഹമ്മദിന്റെ ഭാര്യ ആരിഫ(39)യെയാണ് ബംഗളൂരുവില്‍ കണ്ടെത്തിയത്.

17നാണ് ആരിഫയെ കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ആരിഫ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ബംഗളൂരുവില്‍ അലഞ്ഞുതിരിയുന്നത് കണ്ട ആരിഫയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ബന്ധുക്കള്‍ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved