Latest News :
Home » , » മംഗളൂരു ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച രണ്ട് പേര്‍ അറസ്റ്റില്‍

മംഗളൂരു ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Written By Muhimmath News on Saturday, 17 September 2016 | 18:17

മംഗളൂരു: മംഗളൂരു ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച രണ്ട് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അശുതോഷ് എന്ന റഹിം(40), പഞ്ചിമൊഗറുവിലെ പ്രവീണ്‍ അനില്‍ മന്ഥേരോ (26) എന്നിവരാണ് അറസ്റ്റിലായത്. ഒരു കേസില്‍ റിമാണ്ടില്‍ കഴിയുകയായിരുന്ന ഇവരുവരും ജനുവരി മുതല്‍ ജൂണ്‍ വരെ നിരന്തരമായി മൊബൈല്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജയിലില്‍ നടത്തിയ റെയ്ഡിലാണ് 29 മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും കണ്ടെത്തിയത്. എന്നാല്‍ ആരാണ് ഇത് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിരുന്നില്ല. ഇതിനിടയില്‍ ഇരുവരും ജാമ്യത്തിലിറങ്ങുകയും ചെയ്തു. സിം കാര്‍ഡുകളിലെ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഇരുവരും മൊബൈല്‍ ഉപയോഗിച്ചിരുന്നതായി വ്യക്തമായത്. അതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved