Latest News :
Home » , » ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അഫ്‌സല്‍ മടത്തില്‍ പടിയിറങ്ങുന്നു

ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അഫ്‌സല്‍ മടത്തില്‍ പടിയിറങ്ങുന്നു

Written By Muhimmath News on Friday, 30 September 2016 | 19:38

കണ്ണൂര്‍: മുപ്പത്തിയൊന്നര വര്‍ഷത്തെ നിസ്തുലമായ സേവനപ്രവര്‍ത്തനത്തിന് ശേഷം ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അഫ്‌സല്‍ മടത്തില്‍ കണ്ണൂര്‍ കലക്‌ട്രേറ്റിന്റെ പടിയിറങ്ങുന്നു. 1985 ല്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായി കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ച അദ്ദേഹം 23 വര്‍ഷത്തോളം കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍, എടക്കാട് ബ്ലോക്കുകളിലെ പഞ്ചായത്തുകളില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായും ഇരിക്കൂര്‍, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ ജനറല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചു. 

2008 ല്‍ ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായി. 2012 മുതല്‍ ഡെപ്യൂട്ടി ഡയരക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിലും സേവനം അനുഷ്ഠിച്ചിരുന്നു. മികച്ച സംഘാടകന്‍ കൂടിയായ അഫ്‌സല്‍ മടത്തില്‍ തന്റെ സംഘാടനമികവ് അക്ഷരാര്‍ത്ഥത്തില്‍ നടത്തിയ സേവനത്തിന് വിവിധ പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. സാമൂഹ്യ കലാ സാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യമാണ് അഫ്‌സല്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved