Latest News :
Home » , , » മുഹിമ്മാത്ത് ദിക്ര്‍ സ്വലാത്ത് മജ്‌ലിസും മര്‍ഹൂം ഉബൈദ് മാസ്റ്റര്‍ അനുസ്മരണവും 29ന്

മുഹിമ്മാത്ത് ദിക്ര്‍ സ്വലാത്ത് മജ്‌ലിസും മര്‍ഹൂം ഉബൈദ് മാസ്റ്റര്‍ അനുസ്മരണവും 29ന്

Written By Muhimmath News on Monday, 26 September 2016 | 11:11

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ നടന്നുവരുന്ന മാസാന്ത അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായി സേവനം ചെയ്തുകൊണ്ടിരിക്കെ മരണപ്പെട്ട ഉബൈദ് മാസ്റ്റര്‍ അനുസ്മരണവും സെപ്തംബര്‍ 29ന് വ്യാഴാഴ്ച മഗ്‌രിബ് നിസ്‌കാരനാനന്തരം പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും.

വൈകിട്ട് 5 മണി മുതല്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സ്, സിയാറത്ത്, ദിക്‌റ്, ഉല്‍ബോധനം, സ്വലാത്ത്, അനുസ്മരണം, കൂട്ടു പ്രാര്‍ത്ഥന എന്നിവ നടക്കും. 

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉത്‌ബോധനം നടത്തും. 

സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഇബ്‌റഹിം സഖാഫി കര്‍ണൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഹാജി അമീര്‍ അലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, ബഷീര്‍ പുളിക്കൂര്‍, എം.അന്തുഞ്ഞി മൊഗര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved