Latest News :
Home » , , » ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം; സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം; സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി

Written By Muhimmath News on Thursday, 1 September 2016 | 17:28

സീതാംഗോളി: മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ഈ വര്‍ഷത്തെ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത് പുതുമയാര്‍ന്ന അനുഭവമായി. ഒരു സാധാരണ തിരഞ്ഞെടുപ്പിന്റെ എല്ലാ അനുഭവങ്ങളും പകര്‍ന്നുകൊണ്ടാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചത്. മോണിറ്ററും കീബോര്‍ഡും ഉപയോഗിച്ച് ബാലറ്റിംഗ് യൂനിറ്റും കണ്‍ട്രോള്‍ യൂനിറ്റും സജ്ജീകരിച്ചായിരുന്നു വോട്ടിംഗ്.

സാധാരണ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാറുള്ള വോട്ടേഴ്‌സ് ലിസ്റ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, മഷി അടയാളം, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവയെല്ലാം ഒരുക്കിയാണ് തിരഞ്ഞെടുപ്പ് സംവിധാനിച്ചത്. ജെ.ആര്‍.സി. കാഡറ്റുകള്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് അനസ് സാങ്കേതിക സൗകര്യം ഒരുക്കി. ആഷിക് മാസ്റ്റര്‍, ഉബൈദ് മാസ്റ്റര്‍, റാശിദ് മാസ്റ്റര്‍, പൂര്‍ണ്ണ ചന്ദ്രന്‍ മാസ്റ്റര്‍, ബിന്ദു ടീച്ചര്‍,

അന്‍വര്‍ മാസ്റ്റര്‍, ഹാജറ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് ഹാശിര്‍ ഈ വര്‍ഷത്തെ സ്‌കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.





































Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved