Latest News :
Home » , » കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നേതൃസംഗമം ബുധനാഴ്ച

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നേതൃസംഗമം ബുധനാഴ്ച

Written By Muhimmath News on Tuesday, 20 September 2016 | 10:33

കാസര്‍കോട്: കേരള മുസ്‌ലിം ജമാഅത്ത് കര്‍മപദ്ധതി അവതരണം, സജ്ജീകരണം എന്നിവ ചര്‍ച്ച ചെയ്യുന്നതിനായുള്ള ജില്ലാ സുന്നീ സംഗമം ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. 

ജില്ലയിലെ മുഴുവന്‍ സുന്നീ കുടുംബത്തിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സംബന്ധിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എസ് വൈ എസ് ജില്ലാ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി, എസ് ജെ എം ജില്ലാ സെക്രട്ടറി ജമാലുദ്ദീന്‍ സഖാഫി, എസ് എം എ ജില്ലാ സെക്രട്ടറി അബ്ദുല്ലത്വീഫ് കളത്തൂര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved