Latest News :
Home » , » പ്രാസ്ഥാനിക സംഗമം സംഘടിപ്പിച്ചു 450 കേന്ദ്രങ്ങളില്‍ മഹ്ളറത്തുല്‍ ബദ്‌രിയ്യ സംഘടിപ്പിക്കും

പ്രാസ്ഥാനിക സംഗമം സംഘടിപ്പിച്ചു 450 കേന്ദ്രങ്ങളില്‍ മഹ്ളറത്തുല്‍ ബദ്‌രിയ്യ സംഘടിപ്പിക്കും

Written By Muhimmath News on Thursday, 22 September 2016 | 10:23

കാസര്‍കോട്: സമൂഹത്തിന്റെ ആത്മീയോന്നതി ലക്ഷ്യംവെച്ച് കേരള മുസ്‌ലിം ജമാഅത്ത് രൂപംകൊടുത്ത മഹ്ളറത്തുല്‍ ബദ്‌രിയ്യ ആത്മീയ സദസ് കാസര്‍കോട് ജില്ലയില്‍ 450 കേന്ദങ്ങളിലായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

കാസര്‍കോട് സുന്നി സെന്ററില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രാസ്ഥാനിക സംഗമം സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി വിഷയാവതരണം നടത്തി. 


സയ്യിദ് അസീസ് തങ്ങള്‍ എരുമാട്, സുലൈമാന്‍ കരിവെള്ളൂര്‍, എം അന്തുഞ്ഞി മൊഗര്‍, എം പി അബ്ദുല്ല ഫൈസി, റഹീം സഖാഫി ചിപ്പാര്‍, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, ജമാല്‍ സഖാഫി ആദൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍ പ്രസംഗിച്ചു. ഹമീദ് മൗലവി ആലംപാടി സ്വാഗതം പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved