Latest News :
Home » , » കേരള മുസ്‌ലിം ജമാഅത്ത് പ്രാസ്ഥാനിക സംഗമങ്ങള്‍ 21ന് തുടങ്ങും

കേരള മുസ്‌ലിം ജമാഅത്ത് പ്രാസ്ഥാനിക സംഗമങ്ങള്‍ 21ന് തുടങ്ങും

Written By Muhimmath News on Saturday, 17 September 2016 | 11:32

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് നടപ്പില്‍ വരുത്തുന്ന വിഷ്യന്‍ 2020ന്റെ ഭാഗമായി ഒക്‌ടോബര്‍-നവമ്പര്‍ മാസങ്ങളില്‍ കീഴ്ഘടകങ്ങളില്‍ നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതികളുടെ പ്രഥമഘട്ടമാണ് ജില്ല പ്രാസ്ഥാനിക സംഗമം.

ജില്ലയിലെ ജംഇയ്യതുല്‍ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്. എസ്.എസ്.എഫ്, എസ്.ജെ.എം, എസ്.എം.എ ഘടകങ്ങളുടെ ജില്ല എക്‌സിക്യൂട്ടീവ് അംഗങ്ങളും കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കുന്ന പ്രസ്ഥാനിക സംഗമത്തില്‍ സംസ്ഥാന നേതാക്കള്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. 

ഈമാസം 21ന് കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലും 24ന് കണ്ണൂര്‍,വയനാട്, നീലഗിരി, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും സംഗമങ്ങള്‍ നടക്കും.
പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികള്‍, 

വര്‍ധിച്ചുവരുന്ന തീവ്രവാദ, ഭീകരത എന്നിവയുടെ പാശ്ചാത്തലത്തില്‍ പ്രസ്ഥാനത്തിന്റെ നിലപാട് തുടങ്ങിയ കാലിക വിഷയങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും. ഇതുസംബന്ധമായി ചേര്‍ന്ന സംസ്ഥാന നേതൃസംഗമം ഡോ: എം.എം ഹനീഫ മൗലവിയുടെ അധ്യക്ഷതയില്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രഫ: കെ.എം.എ റഹീം, എന്‍ അലിഅബ്ദുല്ല പ്രസംഗിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved