Latest News :
Home » , , » നാദാപുരത്ത് മുസ്ലിംലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

നാദാപുരത്ത് മുസ്ലിംലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

Written By Muhimmath News on Friday, 30 September 2016 | 11:08

കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനു കൂടി വെട്ടേറ്റു. കല്ലാച്ചി കളരിക്കണ്ടിയില്‍ ഷമീറിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ലീഗ് ആരോപിച്ചു.

അടുത്തിടെ നടന്ന അസ്ലം വധക്കേസിലെ പ്രതിയെ പിടിക്കാത്തതില്‍ മുസ്‌ലിം ലീഗ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം ഇവിടെ സി.പി.എം ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവമെന്നാണ് വിലയിരുത്തല്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved