Latest News :
Home » , » ആര്‍.എസ്.എസ് എന്നാല്‍ റിലയന്‍സ് സ്വയം സേവക് സമാജ് : പരിഹാസവുമായി കെജ്‌രിവാള്‍

ആര്‍.എസ്.എസ് എന്നാല്‍ റിലയന്‍സ് സ്വയം സേവക് സമാജ് : പരിഹാസവുമായി കെജ്‌രിവാള്‍

Written By Muhimmath News on Saturday, 10 September 2016 | 12:32

ന്യൂദല്‍ഹി: ആര്‍.എസ്.എസിനെ പരിഹസിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.' മോദി റിലയന്‍സിന്റെ മോഡലായതിനു ശേഷം ആരോ പറഞ്ഞു ആര്‍.എസ്.എസ് എന്നാല്‍ ഇപ്പോള്‍ റിലയന്‍സ് സ്വയം സേവക് സമാജ് ആണെന്ന് 'എന്നായിരുന്നു കെജ്‌രിവാളിന്റെ പരിഹാസം.

ട്വിറ്റര്‍ വഴിയാണ് കെജ്രിവാളിന്റെ പ്രതികരണം. നേരത്തെ മോഡിയുടെ ചിത്രം ഉപയോഗിച്ച് റിലയന്‍സ് ജിയോ പരസ്യം ചെയ്തതിനെതിരെയും കെജ്‌രിവാള്‍ പ്രതികരിച്ചിരുന്നു.

മോദി 'മിസ്റ്റര്‍ റിലയന്‍സ്' ആണെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം. കമ്പനിയുടെ പരസ്യമോഡലാവുകയാണ് മോദിക്കു നല്ലതെന്നു കെജ്രിവാള്‍ പരിഹസിച്ചിരുന്നു
2019ല്‍ രാജ്യത്തെ തൊഴിലാളികള്‍ മോദിയെ ഒരു പാഠംപഠിപ്പിക്കും. മോദി അംബാനിയുടെ പോക്കറ്റിലാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

ജിയോ സര്‍വീസ് മോദി സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് സമര്‍പ്പിക്കുന്നതായി റിലയന്‍സ് മേധാവി മുകേഷ് അംബാനി കഴിഞ്ഞദിവസം സര്‍വീസ് ഉദ്ഘാടനവേളയില്‍ വ്യക്തമാക്കിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved