Latest News :
Home » » നവജ്യോത്‌സിംഗ് സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിച്ചു

നവജ്യോത്‌സിംഗ് സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിച്ചു

Written By Muhimmath News on Friday, 2 September 2016 | 20:08



ന്യൂഡല്‍ഹി: മുന്‍ ബിജെപി എംപിയും ക്രിക്കറ്റ് താരവുമായയിരുന്ന നവജ്യോത്‌സിംഗ് സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിച്ചു. ആവാസെ പഞ്ചാബ് എന്നാണ് പാര്‍ട്ടിയുടെ പേര്. എംപി സ്ഥാനം രാജിവച്ചതിന് ശേഷം സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്കോ കോണ്‍ഗ്രസിലേക്കോ പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചയും നടന്നു. ഇതില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. അടുത്തവര്‍ഷം പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിദ്ദുവിന്റെ പുതിയ നീക്കം.

മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ശിരോമണി അകാലിദള്‍ നേതാവുമായിരുന്ന പര്‍ഗത് സിംഗുമായി ചേര്‍ന്നാണ് സിദ്ദു ആവാസെ പഞ്ചാബ് രൂപീകരിച്ചിരിക്കുന്നത്. കൂടാതെ പഞ്ചാബിലെ സ്വതന്ത്ര എംഎല്‍എമാരും സഹോദരങ്ങളുമായ സിമര്‍ജീക്‌സിംഗ് ബെയിന്‍സും ബല്‍വീന്ദര്‍സിംഗ് ബെയിന്‍സും സിദ്ദുവിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.

മൂന്നുവട്ടം അമൃത്സറില്‍നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയിട്ടുള്ള സിദ്ദു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് പാര്‍ട്ടിയുമായി പിണങ്ങിയിരുന്നു. പിന്നീട് രാജ്യസഭാ സീറ്റ് നല്‍കി സിദ്ദുവിനെ അനുനയപ്പെടുത്തുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved