Latest News :
Home » » ആഴ്ചചന്തകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും: മന്ത്രി ജലീല്‍

ആഴ്ചചന്തകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും: മന്ത്രി ജലീല്‍

Written By Muhimmath News on Saturday, 10 September 2016 | 17:05



നീലേശ്വരം: പരസ്യപലകകളില്ലാതെ പാവപ്പെട്ട ഗ്രാമീണര്‍ക്ക് തങ്ങളുടെ പരമ്പരാഗത ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിപണിയൊരുക്കുന്ന നീലേശ്വരം നഗരസഭയുടെ മാതൃകയിലുള്ള ആഴ്ചചന്തകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ കെ ടി ജലീല്‍ പറഞ്ഞു. നീലേശ്വരം നഗരസഭയുടെ ആഴ്ച ചന്തയും കുടുംബശ്രീ ഓണം വിപണനമേളയും നഗരസഭാ ഓഫീസ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ നന്മയും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുന്നവയാണ് ആഴ്ച ചന്തകള്‍. എല്ലാം വിപണി കീഴടക്കുന്ന ഇക്കാലത്ത് ആഴ്ചചന്തകള്‍ തിരിച്ചു വരേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷതവഹിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍ ആമുഖപ്രഭാഷണം നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി ഭാര്‍ഗവി, എം സാജിത, സി മാധവി വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ ബാലകൃഷ്ണന്‍, എം രാധാകൃഷ്ണന്‍നായര്‍, എം സി ഖമറുദ്ദീന്‍, പ്രമോദ് കരുവളം , കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി വിജയകുമാര്‍, സുരേഷ് പുതിയേടത്ത്, വി കുഞ്ഞിരാമന്‍, പി ജ്യോതിബാസു, ജോസഫ് വരകില്‍ പ്രസ്‌ഫോറം പ്രസിഡണ്ട് പി ബാലകൃഷ്ണന്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ കെ മോഹനന്‍, എ വിനോദ്കുമാര്‍, കൃഷി ഓഫീസര്‍ കെ പി രേഷ്മ, സിഡി എസ് ചെയര്‍പേഴ്‌സണ്‍ ടിവി രേണുക, സ്ഥിരം സമിതി അധ്യക്ഷന്മാരായ പിപി മുഹമ്മദ് റാഫി, പി എം സന്ധ്യ, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി രാധ എന്നിവര്‍ സംബന്ധിച്ചു.

സംഘാടകസമിതി ചെയര്‍മാന്‍ എ കെ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ് നന്ദിയും പറഞ്ഞു. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട പി രാഘവന്‍, മിശ്രകര്‍ഷകന്‍ എം പ്രകാശന്‍ എന്നിവരെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved