Latest News :
Home » , » സഭയില്‍ ഇന്നും ബഹളം; മൂന്ന് എംഎല്‍എമാര്‍ നിരാഹാരമിരിക്കും

സഭയില്‍ ഇന്നും ബഹളം; മൂന്ന് എംഎല്‍എമാര്‍ നിരാഹാരമിരിക്കും

Written By Muhimmath News on Wednesday, 28 September 2016 | 09:56

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ ഇന്നും നിയമസഭയില്‍ വന്‍ പ്രതിപക്ഷ ബഹളം. സഭ തുടങ്ങി ചോദ്യോത്തരവേള ആരംഭിച്ചതോടെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. 

സ്പീക്കറുടെ ചേംബറിന് അടുത്തെത്തി പ്രതിപക്ഷ എംഎല്‍എമാര്‍ ഉയര്‍ത്തിയ ബഹളത്തെ അവഗണിച്ച് ചോദ്യോത്തരവേള തുടരുകയും ചെയ്തു. 
യൂത്ത്‌കോണ്‍ഗ്രസ് തുടങ്ങിവെച്ച സമരം യുഡിഎഫ് ഏറ്റെടുത്ത സാഹചര്യത്തില്‍ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നീ യുവ എംഎല്‍എമാര്‍ പ്രശ്‌നത്തില്‍ നിയമസഭയില്‍ നിരാഹാരമിരിക്കും. ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് എംഎല്‍എമാരായ കെ എം ഷാജി, എ ഷംസുദ്ദീന്‍ എന്നിവരും സത്യഗ്രഹമിരിക്കും. 
യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. 

സ്വാശ്രയ പ്രശ്‌നത്തില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഇന്ന് ഹര്‍ത്താല്‍ നടത്തുകയാണ്. വാഹനം നിര്‍ബ്ബന്ധപൂര്‍വ്വം തടയരുതെന്നും കടകള്‍ അടപ്പിക്കരൂതെന്നും നേതൃനിര അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിട്ടില്ല. സുരക്ഷക്കായി ശക്തമായ പോലീസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved