Latest News :
Home » , » ആസാറാം ബാപ്പുവിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു

ആസാറാം ബാപ്പുവിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു

Written By Muhimmath News on Monday, 5 September 2016 | 18:36

ന്യൂഡല്‍ഹി: അഹമദാബാദ് ബലാല്‍സംഗ കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പുവിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. ആസാറാമിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമേ ജാമ്യ ഹരജി പരിഗണിക്കാന്‍ കഴിയൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ബലാല്‍സംഗം ചെയ്ത കേസിലാണ് ആസാറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ചിന്ത് വാരയിലെ ആസാറാമിന്റെ ആശ്രമത്തിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു പെണ്‍കുട്ടി. ജോധ്പൂരിലെ ആശ്രമത്തില്‍ വെച്ച് പീഡനത്തിനിരയായി എന്നാണ് 2013ല്‍ പെണ്‍കുട്ടി നല്‍കിയ കേസിലെ ആരോപണം.

പരാതി നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ ജോധ്പൂര്‍ പൊലീസാണ് ആസാറാമിനെ അറസ്റ്റ് ചെയ്തത്. 72 കാരനായ ആസാറാം ബാപ്പു താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന നിലപാടിലാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved