Latest News :
Home » , » മിനായില്‍ മലയാളി ഹാജി മരണപ്പെട്ടു

മിനായില്‍ മലയാളി ഹാജി മരണപ്പെട്ടു

Written By Muhimmath News on Tuesday, 13 September 2016 | 11:23

മിന: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിനു പുറപ്പെടാനിരിക്കെ മിനയിലെ റ്റെന്റില്‍ നിന്നും നെഞ്ചുവേദനയെ തുടര്‍ന്ന് ന്യൂമിന ഹൊസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി ഹാജി ഞായറാഴ്ച അറഫാ ദിവസം രാത്രി 11 മണിക്ക് മരണപ്പെട്ടു. 

സര്‍ക്കാര്‍ ഹജ്ജ് ഗ്രൂപ്പ് വഴി എത്തിയ മുക്കം കാരമൂല സ്വദേശി കെ.പി. മോയിന്‍ കുട്ടി മകന്‍ കെ.പി കുഞ്ഞിമോയിന്‍ മാസ്റ്റര്‍ (60) ആണ മരണപ്പെട്ടത്. ഭാര്യയും സഹോദരിയും അടക്കം അഞ്ചു ബന്ധുക്കളോടൊപ്പം ഹജ്ജിനു വന്നതായിരുന്നു അദ്ദേഹം.

കാരമൂല ജി. എല്‍. പി. എസ് സ്‌കൂളില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച മാസ്റ്റര്‍ക്ക് മൂന്ന് ആണ്കുട്ടികളും രണ്ട് പെണ്കുട്ടികളൂമുണ്ട്. ഒരു സഹോദരന്‍ ജാഫര്‍ ജിദ്ദയില്‍ ജോലിചെയ്യുന്നു. 
ഭാര്യ: റുഖിയ, മക്കള്‍: ഷബീര്‍, സഫ്‌ന, ശമീര്‍, സുഹാന, ഷജീര്‍ 

മയ്യിത്ത്  പെരുന്നാള്‍ദിവസം അസര്‍ നിസ്‌കാരത്തിനു ശേഷം വിശുദ്ധ ഹറമില്‍ നിസ്‌കരിക്കുകയും മക്കയിലെ ശറാഇയ്യ ഖബര്‍സ്ഥാനില്‍ മറവു ചെയ്യുകയുകയും ചെയ്തു. 

മയ്യിത്ത് പരിപാലനത്തിനും നിയമപരമായ രേഖകള്‍ ശരിയാക്കുന്നതിനും അബ്ദുറശീദ് കോട്ടക്കലിന്റെ നേതൃത്വത്തില്‍ ആര്‍ എസ് സി വളണ്ടിയര്‍ ടീം കര്‍മ്മരംഗത്തുണ്ടായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved