Latest News :
Home » , , » ആദൂര്‍ സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞ് വീണ് മരിച്ചു

ആദൂര്‍ സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞ് വീണ് മരിച്ചു

Written By Muhimmath News on Tuesday, 13 September 2016 | 12:47



ബഹ്‌റൈന്‍: ആദൂര്‍ സ്വദേശിയായ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ബഹ്‌റൈനില്‍ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. ആദൂര്‍ സി.എ നഗര്‍ ഇരിട്ടിമൂലയിലെ അബ്ദുല്ല(48)യാണ് മരിച്ചത്.
ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് ജോലിക്കിടെ കുഴഞ്ഞ് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു. യൂസഫ്-ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹ്‌റ. മക്കള്‍: ഇക്ബാല്‍, നൗഷാദ്, മഷൂദ് (സിറാജുല്‍ ഹുദ കുറ്റിയാടി വിദ്യാര്‍ത്ഥി)
 , ബിലാല്‍, ഫാത്തിമ, മിസ്‌രിയ. സഹോദരങ്ങള്‍: ഹനീഫ, ഹസൈനാര്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ (എസ്.എം.എ കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved