Latest News :
Home » , » ജിസ്തിയ മോട്ടോര്‍സ് ഉടമ കെ.ബി അബ്ദുല്ല നിര്യാതനായി

ജിസ്തിയ മോട്ടോര്‍സ് ഉടമ കെ.ബി അബ്ദുല്ല നിര്യാതനായി

Written By Muhimmath News on Saturday, 17 September 2016 | 11:08

എരിയാല്‍: പഴയകാല വോളിബോള്‍ താരവും ജിസ്തിയ മോട്ടോര്‍സ് ഉടമയുമായ കെ.ബി അബ്ദുല്ല (55) നിര്യാതനായി. എരിയാലിലെ പൗരപ്രമുഖന്‍ കൊല്ലമ്മ ബീരാന്‍ മൊയ്തീന്റെ മകനാണ്. ഉമ്മാലിമയാണ് ഭാര്യ. ഏകമകന്‍: മുനവ്വര്‍. മരുമകള്‍: ജാസിയ. 

സഹോദരങ്ങള്‍: കെ.ബി കുഞ്ഞാമു (എരിയാല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്), പരേതരായ കെ.ബി മുഹമ്മദ്, ഖദീജ.

മയ്യിത്ത് വൈകിട്ട് എരിയാല്‍ പാലത്തില്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved