Latest News :
Home » , , » പേരമകളുടെ വിവാഹത്തി നിടെ വധുവിന്റെ മാതൃപിതാവ് കുഴഞ്ഞുവീണു മരിച്ചു

പേരമകളുടെ വിവാഹത്തി നിടെ വധുവിന്റെ മാതൃപിതാവ് കുഴഞ്ഞുവീണു മരിച്ചു

Written By Muhimmath News on Monday, 19 September 2016 | 12:37

കാസര്‍കോട്: വിവാഹ ദിവസം വരന്റെ കൂടെയെത്തിയ കൂട്ടുകാരില്‍ ചിലര്‍ മണിയറയില്‍ ബഹളം വെച്ചതിനെ ചോദ്യം ചെയ്യുന്നതിനിടെയുണ്ടായ വാക്തര്‍ക്കത്തിനിടയില്‍ മണവാട്ടിയുടെ മാതൃപിതാവ് കുഴഞ്ഞ് വീണ് മരിച്ചു. വിദ്യാനഗര്‍ കോപ്പയിലാണ് സംഭവം. 

കൊല്ലമ്പാടിയിലെ പള്ളിക്കാല്‍ മഹ്മൂദാ(70)ണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് വിദ്യാനഗര്‍ കോപ്പയിലെ മകള്‍ സമീറയുടെ മകളുടെ വിവാഹചടങ്ങിനിടെയായിരുന്നു മരണം. 

വരനൊപ്പം എത്തിയ ചിലര്‍ മണിയറയില്‍ ബഹളം വെച്ചപ്പോള്‍ പ്രായമുള്ള ചിലര്‍ ഇതിനെ എതിര്‍ത്തു. ഇതേ തുടര്‍ന്ന് വാക്കേറ്റവുമുണ്ടായി. അതിനിടയിലാണ് മഹ്മൂദ് കുഴഞ്ഞുവീണത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 

ഹൃദ്രോഗ സംബന്ധമായ അസുഖത്തിന് മഹ്മൂദ് നേരത്തേയും ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. 

ഭാര്യമാര്‍: ഖദീജ, പരേതയായ നഫീസ. മക്കള്‍: സമീറ, ബുഷ്‌റ, റംസീന, നുസൈബ, ഖൈസര്‍, ബല്‍ക്കീസ്, ഷംസാദ്, അനീസ. സഹോദരങ്ങള്‍: മൊയ്തു പള്ളിക്കാല്‍, പരേതരായ മുഹമ്മദ്, അബ്ദുല്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved