Latest News :
Home » , » അസുഖംമൂലം ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ ചൗക്കി സ്വദേശി ശസ്ത്രക്രിയക്കുശേഷം മരിച്ചു

അസുഖംമൂലം ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ ചൗക്കി സ്വദേശി ശസ്ത്രക്രിയക്കുശേഷം മരിച്ചു

Written By Muhimmath News on Monday, 19 September 2016 | 12:56

ചൗക്കി: രോഗബാധിതനായി ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി ശസ്ത്രക്രിയക്കുശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ചൗക്കി അര്‍ജാല്‍ സ്വദേശി മരിച്ചു. അര്‍ജാല്‍ റോഡിലെ പരേതനായ എ.കെ ഇബ്രാഹിമിന്റെ മകന്‍ ഉമറുല്‍ ഫാറൂഖാ (43)ണ് മരിച്ചത്.

അസുഖത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷാര്‍ജയില്‍നിന്നും നാട്ടിലെത്തിയത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലായിരുന്നു. യു.എ.ഇ വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡണ്ടായിരുന്നു.

മാതാവ്: ഖജീദ. ഭാര്യ: സുമയ്യ. മക്കള്‍: റിമ, ഫസ്‌വ. സഹോദരങ്ങള്‍: സിറാജ്, റജീസ്, ഫസല്‍ റഹ്മാന്‍, റസീല. പരേതരായ റസാഖ്, റൗഫ്. മയ്യത്ത് വൈകിട്ട് കാവുഗോളി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved