കാസറഗോഡ്; നഗരസഭ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നെല്ലിക്കുന്ന് വയലില്‍ പുതുതായി ഞാറുനടല്‍ കാണാനും പങ്കാളികളാകാനും കാസറഗോഡ് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളായ കുട്ടികളും അധ്യാപകരും വയലിലേക്കിറങ്ങി.
എന്‍.ഡി പത്മനാഭന് എന്ന കര്‍ഷകനാണ് നഗരസഭ കൃഷി വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ നെല്‍കൃഷി നടത്തുന്നത്. പരിസ്ഥിതി ക്ലബ് അംഗങ്ങളായ കുട്ടികളോടൊപ്പം അധ്യാപകരായ ടി.തങ്കമണി, എന്‍.അനിത, പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. നെല്‍വയല്‍ സന്ദര്‍ശനം മികച്ച അനുഭവമാണെന്ന് വിദ്യാര്‍ത്ഥികള്‍ വിലയിരുത്തി.
Post a Comment