Latest News :
Home » » ജാഗ്രതാ സമിതി ഉശിരുകാട്ടി; കഞ്ചാവ് വിതരണത്തിനെത്തിയ യുവാവിനെ കയ്യോടെ പിടിച്ചു

ജാഗ്രതാ സമിതി ഉശിരുകാട്ടി; കഞ്ചാവ് വിതരണത്തിനെത്തിയ യുവാവിനെ കയ്യോടെ പിടിച്ചു

Written By Muhimmath News on Thursday, 1 September 2016 | 10:43

പടന്ന: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണത്തിനു കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. പടന്ന തായലെ ബസാറിലെ സാജിദ് (32) നെയാണ് പടന്ന കേന്ദ്രീകരിച്ചു രൂപീകൃതമായ ജാഗ്രതാസമിതി പ്രവര്‍ത്തകര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. കഞ്ചാവ് കടത്തിലെ പ്രധാനിയായ നൂര്‍ മുഹമ്മദാണ് ഓടിരക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

പടന്നയിലെ ചില വിദ്യാലയ പരിസരങ്ങളില്‍ വിതരണത്തിന് കൊണ്ടുവന്ന എട്ട് ചെറിയ പൊതികളും പിടിച്ചെടുത്തു. വിതരണ ശൃംഖലയിലെ കണ്ണിയെ ഉപയോഗിച്ചാണ് സാജിദിനെ നാടകീയമായി പിടികൂടിയത്. സമിതിപ്രവര്‍ത്തകര്‍ സ്വരൂപിച്ച 3500 രൂപ യുവാവിന് കൈമാറുകയും ഇയാള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് ചെറുവത്തൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് എത്താന്‍ ആവശ്യപെടുകയായിരുന്നു.
രണ്ട് തവണ സ്ഥലം മാറ്റി പറയുകയും ഒടുവില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ മുകളില്‍ എത്താന്‍ ആവശ്യപെട്ടതിനെ തുടര്‍ന്ന് യുവാവ് ജാഗ്രതസമിതി പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കുകയുമായിരുന്നു. കെട്ടിടത്തിന് മുകളില്‍വച്ച് കഞ്ചാവ് പൊതി കൈമാറുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു. 

കഞ്ചാവും മദ്യവും ലഹരി ഉത്പന്നവും പടന്നയുടെ ഉറക്കം കെടുത്തിയതോടെ സന്നദ്ധ സംഘടനകള്‍ ചേര്‍ന്നാണ് കഴിഞ്ഞദിവസം ജാഗ്രതസമിതിക്ക് രൂപം നല്‍കിയത്. കഴിഞ്ഞ ദിവസം വടക്കെപ്പുറത്ത് നിന്നും രണ്ട് അന്യസംസ്ഥാന തൊഴിലാളികളേയും കഞ്ചാവ് വിതരണത്തിനിടെ പിടികൂടി നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved