Latest News :
Home » , » പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ബിസിസിഐ

പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ബിസിസിഐ

Written By Muhimmath News on Friday, 23 September 2016 | 21:06

കോഴിക്കോട്: പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ബിസിസിഐ. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിനെത്തിയതായിരുന്നു ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുരില്‍ നിന്നുള്ള ബി.ജെ.പി.യുടെ ലോക്‌സഭാംഗവും യുവമോര്‍ച്ച ദേശീയാധ്യക്ഷനുമായ അനുരാഗ് ഠാക്കൂര്‍.

പാക്കിസ്ഥാന്‍ ഭീകരതയെ പിന്തുണക്കുകയാണ് ചെയ്യുന്നത്. പാക്കിസ്ഥാന്റെ ഭീകരമുഖം ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഠാക്കൂര്‍ പറഞ്ഞു. ഇന്ത്യന്‍ സൈനികരുടെ ജീവനേക്കാള്‍ വലുതല്ല ക്രിക്കറ്റ്. നിലവിലെ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് സംബന്ധിച്ച ചോദ്യം തന്നെ ഉദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved